

പ്രേമലു എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരമായ ജോഡി ആണ് നസ്‌ലെനും മമിത ബൈജുവും. ഇരുവരും പിണക്കത്തിലാണെന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് നസ്‌ലെൻ. തങ്ങൾ ഇപ്പോഴും സുഹൃത്തുക്കൾ ആണെന്നും സിനിമകളുടെ അപ്‌ഡേറ്റുകൾ വരുമ്പോൾ പങ്കുവെക്കാറുണ്ടെന്നും നസ്‌ലെൻ പറഞ്ഞു. ക്യു സ്റ്റുഡിയോയുടെ അഭിമുഖത്തില്‍ തന്നെക്കുറിച്ചുളള ഗൂഗിള്‍ സെര്‍ച്ചുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നസ്‌ലെൻ.
'നസ്‌ലെനും മമിത ബൈജവും ഇപ്പോഴും സുഹൃത്തുക്കളാണോ?' എന്നായിരുന്നു ചോദ്യം. യെസ്. തീര്‍ച്ചയായും. ഏതവനാണ് അങ്ങനെയൊക്കെ സെര്‍ച്ച് ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കി പിരിഞ്ഞുവെന്നാണോ? ഞാന്‍ കര മൂവിയുടെ ട്രെയ്ലര്‍ ഒക്കെ കണ്ടിട്ട് മെസേജ് അയച്ചിരുന്നു. സ്ഥിരം കാണുന്നതോ വിളിക്കുന്നതോ ആയിട്ടുള്ള സുഹൃത്തുക്കളല്ല ഞങ്ങൾ. പക്ഷെ അപ്‌ഡേറ്റ്സ് അങ്ങോട്ടും ഇങ്ങോട്ടും അറിയാറുണ്ട്, പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മമിതയും സംഗീതുമുള്ള സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അവര്‍ കൊച്ചിയിലുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ സുഹൃത്തുക്കളാണ്', നസ്‌ലെന്റെ വാക്കുകൾ.
പ്രേമലു 2 വിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ ചിത്രം ഉപേക്ഷിച്ചെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ‘പ്രേമലു 2 ഒഫീഷ്യലി ക്യാൻസൽ ചെയ്തല്ലോ. അത് ദിലീഷേട്ടൻ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ അത് പെർഫെക്റ്റ് ലാൻഡിങ്ങിൽ എത്തിയില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടാകാം. ഇപ്പോൾ എന്തായാലും ക്യാൻസൽ ചെയ്തു. സ്‌ക്രിപ്റ്റിന്റെ ഒരു പെർഫെക്ഷൻ ലഭിക്കാത്തതുകൊണ്ടാണ് പ്രോജക്ട് അവസാനിപ്പിച്ചത്,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്.

മോളിവുഡ് ടൈംസ് ആണ് ഇനി പുറത്തിറങ്ങാനുള്ള നസ്‌ലെൻ ചിത്രം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലെൻ എത്തുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് മോളിവുഡ് ടൈംസ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും സിനിമയിലുണ്ട്.
Content Highlights: Actor Naslen addressed ongoing rumours linking him with Mamitha Baiju, stating that they are only good friends. His clarification came after social media discussions speculated about their personal relationship.