പ്രധാനമന്ത്രിയുടെ ഫ്രീ പരസ്യം ! 'മെലോഡി'ക്ക് പിന്നാലെ മെലഡി കിട്ടാനില്ല; ആപ്പുകളിലെ ഷെൽഫ് എല്ലാം കാലി

മെലോണിയുമായുള്ള മോദിയുടെ ഈ സൗഹൃദനിമിഷം ഇന്ത്യക്കാരും ആഘോഷിക്കുകയാണ് എന്ന് വേണം കരുതാൻ

പ്രധാനമന്ത്രിയുടെ ഫ്രീ പരസ്യം ! 'മെലോഡി'ക്ക് പിന്നാലെ മെലഡി കിട്ടാനില്ല; ആപ്പുകളിലെ ഷെൽഫ് എല്ലാം കാലി
dot image

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മെലഡി മിഠായി നൽകുന്ന വീഡിയോ വലിയ വൈറലായി മാറിയിരിക്കുകയാണ്. മെലോണി തന്നെ മോദി തനിക്ക് മെലഡി സമ്മാനിക്കുന്നുവെന്ന് പറയുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ മെലോഡി എന്ന പേരിൽ ട്രെൻഡിങ് ആയി മാറുകയായിരുന്നു.

മെലോണിയുമായുള്ള മോദിയുടെ ഈ സൗഹൃദനിമിഷം ഇന്ത്യക്കാരും ആഘോഷിക്കുകയാണ് എന്ന് വേണം കരുതാൻ. ഓൺലൈൻ ഡെലിവറി ആപ്പുകളായ സെപ്റ്റോ, ഇൻസ്റ്റമാർട്ട്, ബ്ലിങ്കിറ്റ് എന്നിവയിൽ ഇപ്പോൾ മെലഡി കിട്ടാനില്ല എന്നാണ് റിപ്പോർട്ടുകൾ. ആപ്പുകളിൽ വെറും ഒരു രൂപ മാത്രമുള്ള മെലഡിക് വമ്പൻ പരസ്യമാണ് മോദിയിലൂടെ ലഭിച്ചത്. ഇപ്പോൾ ആപ്പുകളിലെ മെലഡി സ്റ്റോക്കുകൾ എല്ലാം വിറ്റുപോയിരിക്കുകയാണ്. ഇറ്റലി സന്ദർശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു പായ്ക്കറ്റ് പാർ‌ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്.

Also Read:

'പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി' എന്നാണ് മെലോനി വീഡിയോയിൽ പറയുന്നത്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ, മീമുകൾ, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകൾ എന്നിവ എക്‌സിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു.

മോദിയുടെയും മെലോനിയുടെയും പേരുകൾ സംയോജിപ്പിച്ച "#മെലോഡി" എന്ന ഇതിനകം ശ്രദ്ധേയമായ ഹാഷ്ടാ​ഗിനെ വീണ്ടും അനുസ്മരിപ്പിക്കുന്നതായിരുന്നു മോദി നൽകിയ സമ്മാനം. 2023 ൽ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi.” എന്ന തലക്കെട്ടോടെ മെലോനി പങ്കുവെച്ച പോസ്റ്റ് ഓൺലൈനിൽ ഒരു മീം ഫെസ്റ്റിന് തന്നെ തുടക്കമിട്ടിരുന്നു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള കണ്ടുമുട്ടൽ സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചിട്ടുണ്ട്.

Content Highlights: Melody candies are reportedly out of stock on Zepto, Instamart, and Blinkit after a Modi-Meloni picture created a huge demand across online delivery apps in India.

dot image
To advertise here,contact us
dot image