നൂർ അഹമ്മദിന്റെ തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ ധോണി; KKRനെതിരായ മത്സരത്തിന് പിന്നാലെ ബോളിങ് കോച്ച്

വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്

നൂർ അഹമ്മദിന്റെ തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ ധോണി; KKRനെതിരായ മത്സരത്തിന് പിന്നാലെ ബോളിങ് കോച്ച്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. ഈ വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്. നാല് ഓവറിൽ വെറും 21 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ആദ്യ മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങൾക്ക് ശേഷം നൂർ നടത്തിയ ഈ ഗംഭീര തിരിച്ചുവരവിന് പിന്നിൽ ഇതിഹാസതാരം എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് കോച്ച് ശ്രീധരൻ ശ്രീറാം. പരിശീലന സെഷനിൽ വെച്ച് എംഎസ് ധോണി നൂറുമായി നടത്തിയ ദീർഘനേരത്തെ ചർച്ചയാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്ന് ശ്രീറാം വ്യക്തമാക്കി.

‘നൂറിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്നത്തെ വിക്കറ്റും അവനെ സഹായിച്ചു. ഫ്‌ളാറ്റ് പിച്ചുകളിൽ നിന്ന് മാറി പന്തിൽ കുറച്ചു കൂടി ടേൺ ലഭിക്കുന്ന വിക്കറ്റായിരുന്നു ഇത്. പരിശീലന സമയത്ത് എംഎസ് ധോണി അവനുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് അവന്റെ ലെഗ്-ബ്രേക്ക് ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്. ആ ഉപദേശം ഇന്നത്തെ മത്സരത്തിൽ വളരെ സഹായകമായി, അതിന്റെ ഫലം നമുക്ക് ഗ്രൗണ്ടിൽ കാണാനും കഴിഞ്ഞു‘, ശ്രീറാം പറഞ്ഞു.

Content Highlights: 'IPL 2026: Behind Noor Ahmad's Comeback For CSK, MS Dhoni's Instructions

dot image
To advertise here,contact us
dot image