

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഇംപാക്ട് പ്ലേയറായി എത്തും.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് പ്ലേയിങ് ഇലവൻ: എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, അബ്ദുൾ സമദ്, മുകുൾ ചൗധരി, മുഹമ്മദ് ഷമി, ആവേശ് ഖാൻ, ദിഗ്വേഷ് സിംഗ് രതി, പ്രിൻസ് യാദവ്
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേയിങ് ഇലവൻ: ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ, റാസിഖ് സലാം ദാർ
Content Highlights: IPL 2026, RCB vs LSG: Royal Challengers Bengaluru opt to bowl against Lucknow Super Giants