കയറിയതൊക്കെ തിരിച്ചിറങ്ങുന്നു; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

കയറിയതൊക്കെ തിരിച്ചിറങ്ങുന്നു; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
dot image

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 608 രൂപയാണ് കുറഞ്ഞത്. 1,14,024 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 76 രൂപയാണ് കുറഞ്ഞത്. 14,253 രൂപയാണ് വില.

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

ഡോളര്‍ ശക്തമാകുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇറക്കുമതി കുറയ്ക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതിയും കുറയും. ഇതും വിലയിടിവിന് വഴിവയ്ക്കും. ഫലത്തില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ സ്വര്‍ണവില കൂടുതല്‍ താഴാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു. അതേസമയം, യുദ്ധത്തിന് വിരാമമാവുകയും എണ്ണവിലയും ഡോളറും താഴുകയും ചെയ്താല്‍ സ്ഥിതിമാറും. സ്വര്‍ണവില തിരിച്ചുകയറും.

Content Highlights: Gold prices declined again in Kerala today. The price of one sovereign dropped by ₹560 to ₹1,04,520, while the price per gram fell by ₹70 to ₹13,065. The latest decline comes amid fluctuations in domestic and international gold markets.

dot image
To advertise here,contact us
dot image