

E20 പെട്രോളാണ് രാജ്യമെങ്ങും ചർച്ചാവിഷയം. മിശ്രിത പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്നും മൈലേജ് കുറയ്ക്കുന്നുവെന്നും ഉള്ള പരാതികൾ ശക്തമാണ്. കേന്ദ്രസർക്കാർ ഇത് നിഷേധിക്കുന്നുണ്ട് എങ്കിലും പരാതികൾ വ്യാപികമായി ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. ഇതിനിടെ E20 പെട്രോൾ മൂലം കേടുവന്ന വാഹനം മാറ്റിനൽകാൻ വാഹന നിർമാതാക്കളോട് കോടതി ആവശ്യപ്പെട്ടു എന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.
ഛത്തീസ്ഗഡിലെ റായ്പുർ കോടതിയാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ കാർ വാങ്ങിയ ഉപയോക്താവിനാണ് E20 പെട്രോൾ മൂലം പണി കിട്ടിയത്. ഇതോടെ ഉപയോക്താവ് ഉപഭോക്ത്ര കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി മാരുതി സുസുകിയോട് ഒന്നല്ലെങ്കിൽ ഉപയോക്താവിന് പുതിയ വണ്ടി നൽകാനോ അല്ലെങ്കിൽ വണ്ടിയുടെ വിലയായ 20.50 ലക്ഷം രൂപ നൽകാനോ ആണ് ഉത്തരവിട്ടത്. E20 പെട്രോളുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ അനുകൂല വിധിയാണ്
കേസ് നടത്തിപ്പിനിടെ ഉപയോക്താവിന് ഉണ്ടായ മാനസിക സംഘർഷത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്ത്ര കോടതി ഉത്തരവിട്ടു. കേസ് നടത്തിപ്പിന് ചിലവായ തുക 10000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. 45 ദിവസത്തിനകം മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനാണ് കോടതിയുടെ നിർദ്ദേശം. അങ്ങനെ ചെയ്തില്ലെങ്കിൽ ഏഴ് ശതമാനം പലിശയോട് കൂടിയ തുക ഉപയോക്താവിന് നൽകണമെന്നും കോടതി പറഞ്ഞു.
മാരുതിയുടെ വിതാര സ്ട്രോങ്ങ് ഹൈബ്രിഡ് സെറ്റ പ്ലസ് വന്ദിക്കാൻ E20 പെട്രോൾ അടിച്ച് പണി കിട്ടിയത്. ജനുവരി 2023ന് നിർമിച്ച വണ്ടിക്ക് E20 പെട്രോൾ അടിച്ച ശേഷം ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു എന്നാണ് വാഹന ഉടമ പറയുന്നത്. വണ്ടിയുടെ പെർഫോമൻസ് മോശമായി, ഇന്ധനക്ഷമത കുറഞ്ഞു തുടങ്ങിയ പ്രശ്നങ്ങളാണ് നേരിട്ടത്. നിരവധി തവണ വണ്ടിക്ക് കേടുപാടുകൾ ഉണ്ടായി എന്നും ഉപയോക്താവ് പറഞ്ഞു.
എന്നാൽ റിപ്പയറുകളും മറ്റും കാലക്രമേണ ഉണ്ടാകുന്നതാണെന്നും E20 പെട്രോളുമായി അവയ്ക്ക് ബന്ധമില്ല എന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ റിപ്പയറുകൾക്ക് ശേഷമാവും വാഹനം നിരന്തരം പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പുതിയ വാഹനം അല്ലെങ്കിൽ വാഹനത്തിന്റെ വില നൽകാൻ കമ്പനിയോട് കോടതി ഉത്തരവിട്ടത്.
Content Highlights: A consumer court directed Maruti Suzuki to either replace a car allegedly damaged due to E20 petrol compatibility issues or pay ₹20.50 lakh to the customer, highlighting concerns over E20 fuel and vehicle performance.