

സമയകൃത്യതയിൽ ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യക്ക് നേട്ടം. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ടിൽ സമയകൃത്യതയുടെ കാര്യത്തിൽ എയർ ഇന്ത്യ നാലാം സ്ഥാനത്താണ്. സൗദി, കൊറിയ, മെക്സിക്കോ വിമാനകമ്പനികളാണ് എയർ ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഓൺ ടൈം പെർഫോമൻസ് റിപ്പോർട്ടിലാണ് എയർ ഇന്ത്യക്ക് നേട്ടമുണ്ടായിരിക്കുന്നത്. ജൂണിൽ 86.85 ശതമാനം സമയ കൃത്യതയാണ് എയർ ഇന്ത്യക്ക് ഉണ്ടായിരുന്നത്. മേയിൽ ഇത് 73.12 ശതമാനവും ഏപ്രിലിൽ ഇത് 79.04 ശതമാനവുമായിരുന്നു.
സൗദിയ, കൊറിയൻ എയർ, എയറോമെക്സികോ എന്നിവരാണ് മുന്നിൽ. സിംഗപ്പൂർ എയർലൈൻസ് ആണ് എയർ ഇന്ത്യക്ക് പിന്നിൽ.ഏഷ്യ പസിഫിക് റാങ്കിങ്ങിലും എയർ ഇന്ത്യ നാലാം സ്ഥാനത്തെത്തി. റീജിയണൽ റാങ്കിങ്ങിൽ ജേജു എയർ, കൊറിയൻ എയർ, സ്കൂട്ട് എന്നിവയ്ക്ക് പിന്നിലാണ് എയർ ഇന്ത്യ.
ഷെഡ്യൂൾ ചെയ്ത എത്തിച്ചേരൽ സമയത്തിന് 15 മിനിറ്റിനുള്ളിൽ എത്തുന്ന വിമാനങ്ങളെയാണ് സിറിയം ഡാറ്റയ്ക്കായി ആശ്രയിച്ചത്. റാങ്കിങ്ങിൽ എത്താനായി എയർലൈനുകൾ കൃത്യമായ ഡാറ്റ കവറേജുകൾ നടത്തണമെന്നും ഗേറ്റ് അറെെവലിന്റെ സമയം സൂക്ഷിക്കണമെന്നുമാണ് ചട്ടം.
ഇന്ത്യൻ എയർപോർട്ടുകളുടെ പ്രവർത്തനവും മറ്റും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ഓൺ-ടൈം ഡിപ്പാർച്ചറിന്റെ കാര്യത്തിൽ ചെന്നൈ എയർപോർട്ടാണ് രാജ്യത്ത് മികച്ചത്. ജൂണിൽ 92.11 ശതമാനം കൃത്യതയാണ് ചെന്നൈ എയർപോർട്ട് കൈവരിച്ചത്. കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എയർപോർട്ടുകൾ ലോകത്തെ ഏറ്റവും വലിയ എയർപോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മീഡിയം സൈസ്ഡ് എയർപോർട്ടുകളിൽ, കൃത്യ സമയത്ത് വിമാനം പുറപ്പെടുന്നതിന് അഹമ്മദാബാദ് എയർപോർട്ടിന് മൂന്നാം സ്ഥാനമാണ്. കൊച്ചി എയർപോർട്ട് 11-ാം സ്ഥാനത്താണ്.
Content Highlights: Air India has achieved a major milestone in flight punctuality. According to a report by aviation analytics firm Cirium, the Indian airline secured the fourth position globally in on-time performance. The ranking highlights Air India’s improved operational efficiency and commitment to maintaining timely flight services.