

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറായി ഡോ കെ മോഹന്‍കുമാറിനെ നിയമിച്ചതില്‍ വിവാദം. മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയെന്നാണ് വിവരം. ലീഗ് നിര്‍ദ്ദേശിച്ച രണ്ടു പേരുകള്‍ വെട്ടി മോഹന്‍ കുമാറിനെ നിയമിച്ചതിനാലാണ് അതൃപ്തി. നിസാര്‍ ചേലേരി, പ്രൊഫസര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മോഹന്‍ കുമാറിനെ നിര്‍ദേശിച്ചത്.
എല്‍ഡിഎഫ് അനുകൂലിയായ ഉദ്യോഗസ്ഥനെ നിയമിച്ചതിലും ശമ്പള സ്‌കെയില്‍ നിശ്ചയിച്ചതിലും അപാകതയുണ്ടെന്ന് കോണ്‍ഗ്രസ്, ലീഗ് അധ്യാപക സംഘടനകളും ആരോപിച്ചു. എട്ട് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് ഉന്നത പദവി നല്‍കിയത് ചട്ടലംഘനമാണെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊജക്ടില്‍ തന്നെ നിയമനം നടന്നതും ലീഗിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം മുന്നോട്ട് വെച്ച പ്രൊഫ. അബ്ദുള്‍ ലത്തീഫിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹത്തിന് ഇടത് ബന്ധമുണ്ടെന്നായിരുന്നു ആദ്യം ഉയര്‍ന്ന വിമര്‍ശനം. പിന്നാലെയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന ഡോ. കെ മോഹന്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. ഡോ മോഹന്‍ കുമാര്‍ ഇടതുഭരണത്തില്‍ സ്‌കോള്‍ കേരള വൈസ് ചെയര്‍മാനായിരുന്നു.
സമഗ്ര ശിക്ഷാ കേരളയുടെ ഡയറക്ടറേയും പ്രൊജക്ട് കോര്‍ഡിനേറ്ററേയും പ്രൊജക്ട് ഡയറക്ടര്‍മാരേയും നിയമിക്കാത്തത് നേരത്തെ വാര്‍ത്തയായിരുന്നു. സര്‍ക്കാരും ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നായിരുന്നു പുറത്തു വന്ന വിവരം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹയര്‍ സെക്കന്ററി വിഭാഗം അക്കാഡമിക്‌സിന്റെ ജോയിന്റ് ഡയറക്ടറുമായിരുന്ന ഡോ. കെ മോഹന്‍ കുമാര്‍ 2018ലാണ് കോളേജ് പ്രിന്‍സിപ്പലായി വിരമിക്കുന്നത്. സാധാരണ കണ്‍സോള്‍ഡേറ്റഡ് പേ എന്ന നിലയിലാണ് ഇത്തരം പോസ്റ്റുകളില്‍ ശമ്പള സ്‌കെയില്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ഇവിടെ അദ്ദേഹം വിരമിച്ച പോസ്റ്റിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ശമ്പള സ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിലും ലിഗ് സംഘടനകള്‍ വലിയ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
Content Highlights: The appointment of Dr. K Mohankumar as State Project Director of Samagra Shiksha Kerala has sparked political controversy, with the Muslim League reportedly expressing strong dissatisfaction. The party claims its recommended nominees were ignored, while the Chief Minister's Office is said to have backed Mohankumar for the post.