അരി, പാല്‍, പെട്രോള്‍; വില കൂടാന്‍ ഒന്നും ഇനി ബാക്കിയില്ല; ഇന്ത്യയിൽ വിലക്കയറ്റം 16 മാസത്തെ ഉയർന്ന നിരക്കില്‍

പശ്ചിമേഷ്യൻ യുദ്ധമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്

അരി, പാല്‍, പെട്രോള്‍; വില കൂടാന്‍ ഒന്നും ഇനി ബാക്കിയില്ല; ഇന്ത്യയിൽ വിലക്കയറ്റം 16 മാസത്തെ ഉയർന്ന നിരക്കില്‍
dot image

രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകി ചില്ലറ വ്യാപാരമേഖലയിലെ വിലക്കയറ്റം ഉയർന്നു. മെയ് മാസത്തെ കണക്കുകൾ പ്രകാരം 3.9 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിലക്കയറ്റം വന്നുനിൽക്കുന്നത്. ഉപഭോക്ത്ര വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്കാണ് വർധിച്ചത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇംപ്ളിമെൻ്റേഷൻ പുറത്തുവിട്ട കണക്കുകളിലാണ് വിലക്കയറ്റം കൂടിയതായി പറയുന്നത്. ഏപ്രിലിൽ 3.5 ശതമാനമായിരുന്നു നിരക്ക്. മെയ് മാസത്തിൽ ഇത് 3.9 ശതമാനമായി. വിലക്കയറ്റം വർധിച്ചെങ്കിലും റിസർവ് ബാങ്കിന്റെ പരിധികൾക്കുള്ളിൽ തന്നെയാണ് നിൽക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. ഉപഭോക്ത്ര വില സൂചിക പ്രകാരമുള്ള വിലക്കയറ്റം മെയ് മാസത്തിൽ 4.8 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 4.2 ശതമാനമായിരുന്നു. നിരവധി ഭക്ഷ്യവസ്തുക്കൾക്കാണ് വേഗത്തിലുള്ള വിലക്കയറ്റം ഉണ്ടാകുന്നത്. അരിക്ക് 0.23% വിലകൂടി. പച്ചക്കറികളിൽ തക്കാളിക്കാണ് പൊടുന്നനെ വില കൂടിയത്. 48.4 ശതമാനമാണ് മെയ് മാസത്തിൽ മാത്രം കൂടിയത്. ഉരുളക്കിഴങ്ങ് വിലയിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.

Also Read:

വീട്, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയവയ്‌ക്കെല്ലാം വില കൂടി. ഇന്ധനവിലയിൽ പൊടുന്നനെയുള്ള കയറ്റമാണ് പ്രകടമായത്. മെയ് മാസത്തിൽ 6% വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായത്. ഏപ്രിൽ മാസത്തിൽ ഇത് 2.8 ശതമാനവും മാർച്ചിൽ ഇത് 0.5 ശതമാനവുമായിരുന്നു.

നേരത്ത ആർബിഐയും വിലക്കയറ്റം വർധിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. വിലപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു. ഈ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോട് കൂടി വിലക്കയറ്റം ആർബിഐ നിശ്ചയിച്ച പരിധി കടക്കും എന്നാണ് വിലയിരുത്തൽ. വിതരണമേഖലയിലെ സമ്മർദ്ദങ്ങൾ നാലാം പദത്തോടെ കുറയുമെന്നാണ് പ്രതീക്ഷയെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു.

Content Highlights: Retail inflation in India has shown signs of rising pressure, indicating a strengthening trend in overall price levels. According to May data, inflation increased to 3.9%, marking a 16-month high. The rise in the Consumer Price Index (CPI)-based inflation suggests increased costs in essential goods and services, reflecting broader economic pressure on households and the retail sector.

dot image
To advertise here,contact us
dot image