തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് സ്റ്റോപ്പിൽ നിർത്താൻ മറന്നു;റിവേഴ്‌സ് എടുത്ത് തിരിച്ചെത്തിച്ചു

മയ്യനാടായിരുന്നു ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്

തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് സ്റ്റോപ്പിൽ നിർത്താൻ മറന്നു;റിവേഴ്‌സ് എടുത്ത് തിരിച്ചെത്തിച്ചു
dot image

കൊല്ലം: ഇന്റര്‍സിറ്റി എക്‌സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റിയാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. കൊല്ലത്താണ് സംഭവം.

മയ്യനാടായിരുന്നു ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ട്രെയിന്‍ വിട്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. അബദ്ധം മനസിലായതോടെ ട്രെയില്‍ റിവേഴ്‌സ് എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചു.

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കില്ല. സിഗ്‌നല്‍ ഇല്ലാത്ത സ്റ്റേഷനില്‍ സമയക്രമം അനുസരിച്ചാണ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ബോധപൂര്‍വ്വം അല്ലാത്ത വീഴ്ചയെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

Content Highlights- Thiruvananthapuram-Guruvayur Intercity Express reportedly failed to halt at a scheduled station stop. Railway personnel subsequently reversed the train and brought it back to the station

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us