ഇന്ത്യയുടെ വ്യാപാര ഭൂപടം മാറുന്നു; യുഎസിനെ പിന്നിലാക്കി ചൈന ഒന്നാം നമ്പര്‍ പങ്കാളി

ഇതേ കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 11,216 കോടി ഡോളറായി വര്‍ധിച്ചു. സര്‍വകാല റെക്കോര്‍ഡാണിത്

ഇന്ത്യയുടെ വ്യാപാര ഭൂപടം മാറുന്നു; യുഎസിനെ പിന്നിലാക്കി ചൈന ഒന്നാം നമ്പര്‍ പങ്കാളി
dot image

2025-26 സാമ്പത്തിക വര്‍ഷത്തില്‍ യുഎസിനെ പിന്നിലാക്കി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറില്‍ എത്തി. എന്നാല്‍ ഇതേ കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 11,216 കോടി ഡോളറായി വര്‍ധിച്ചു. സര്‍വകാല റെക്കോര്‍ഡാണിത്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി.

2024-25 വരെ തുടര്‍ച്ചയായി നാലു വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് ആയിരുന്നു. ഇതിനെ മറികടന്നാണ് ചൈനയുമായി കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയര്‍ന്ന് 1947 കോടി ഡോളറിലെത്തി. ഇറക്കുമതി 16 ശതമാനം വര്‍ധിച്ച് 13,163 കോടി ഡോളറിന്റേതാണ്. 2024-25ലെ 9,920 കോടി ഡോളറില്‍നിന്ന് 2025-26ല്‍ വ്യാപാര ക്കമ്മി 11,260 കോടി ഡോളറെന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്.

യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.92 ശതമാനം വര്‍ധിച്ച് 8730 കോടി ഡോളറാണ്. ഇറക്കുമതി 15.95 ശതമാനം വര്‍ധിച്ച് 5290 കോടി ഡോളറും. 2024-25ലെ 4089 കോടി ഡോളറില്‍നിന്ന് 2025-26ല്‍ വ്യാപാര മിച്ചം 3440 കോടി ഡോളറായി കുറഞ്ഞു. 2013-14 മുതല്‍ 2017-18 വരെയും 2020-21 ലും ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു. ചൈനക്ക് മുന്‍പ് യുഎഇ ആയിരുന്നു ഈ സ്ഥാനത്ത്, 2021-22 മുതല്‍ യൂ എസിനായിരുന്നു ആ സ്ഥാനം.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2013-14 മുതല്‍ 2017-18 വരെയും 2020-21ലും ചൈനയായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി. ചൈനയ്ക്ക് മുന്‍പ് യുഎഇ ആയിരുന്നു ഈ സ്ഥാനത്ത്. 2021-22 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യുഎസ് ഒന്നാമതെത്തി. ചൈനയുമായുള്ള വ്യാപാര ബന്ധം വിപുലമാകുന്നുണ്ടെങ്കിലും, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് മൂലം വ്യാപാര കമ്മി വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlights: China surpasses US as India's largest trading partner in FY26; trade gap swells to USD 112.16 bn

dot image
To advertise here,contact us
dot image