സ്വർണവില ഒരു വർഷത്തിനുള്ളിൽ 8,000 ഡോളറിലേക്കെന്ന് വെൽസ് ഫാർ​ഗോ, സമ്പദ്‌വ്യവസ്ഥയിൽ മാറ്റത്തിന്റെ സൂചന

നിലവിലെ ഏകദേശം $4,500 നിലവാരത്തിൽ നിന്ന് ഇത് 66% ലധികം വളർച്ചയെയാണ് സൂചിപ്പിക്കുന്നത്

സ്വർണവില ഒരു വർഷത്തിനുള്ളിൽ 8,000 ഡോളറിലേക്കെന്ന് വെൽസ് ഫാർ​ഗോ, സമ്പദ്‌വ്യവസ്ഥയിൽ മാറ്റത്തിന്റെ സൂചന
പി ജി സുജ
1 min read|17 Apr 2026, 03:00 pm
dot image

ലോക സമ്പദ്‌വ്യവസ്ഥയിൽ നടക്കുന്ന വൻ മാറ്റങ്ങൾക്കിടയിൽ സ്വർണവിലയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയാണ്. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ വെല്‍സ് ഫാർഗോ (Wells Fargo & Company) യുടെ പ്രവചനങ്ങൾ പ്രകാരം, സ്വർണവില 2027ഓടെ ഔൺസിന് 8,000 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ ഏകദേശം 4,500 ഡോളർ നിലവാരത്തിൽ നിന്ന് ഇത് 66% ലധികം വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

സ്വർണ്ണത്തിന് ശക്തമായ പിന്തുണ എന്തുകൊണ്ട്?

ചീഫ് ഇക്വിറ്റിസ്ട്രാറ്റജിസ്റ്റ് ആയ ഓസംഗ് ക്വോൺ വ്യക്തമാക്കുന്നതനുസരിച്ച് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ കറൻസിയുടെ മൂല്യം ഇനിയും ഇടിയുന്നതിനാണ് അഞ്ചിൽ നാല് സാധ്യതകളും ചൂണ്ടിക്കാണിക്കുന്നത്. മിക്ക രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ കൂടുതൽ പണം അച്ചടിക്കുന്നതും, ഫിയറ്റ് കറൻസികളുടെ വിശ്വാസ്യത കുറയുന്നതും സ്വർണത്തിനുള്ള ആവശ്യകത വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, നിക്ഷേപകർ സുരക്ഷിതമായ അഭയം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്ന പ്രവണത തുടരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

gold coin

ഡിബേസ്മെന്റ് സൈക്കിൾ

2022ൽ റഷ്യയുടെ യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, ലോക സമ്പദ്‌വ്യവസ്ഥയിൽ കറൻസിയുടെ മൂല്യം തുടർച്ചയായി കുറയുന്ന പ്രവണതയായ പുതിയൊരു 'ഡിബേസ്മെന്റ് സൈക്കിൾ' രൂപപ്പെട്ടതായി ക്വോൺ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടർന്ന് കേന്ദ്രബാങ്കുകൾ സ്വർണ്ണം വൻതോതിൽ വാങ്ങാൻ തുടങ്ങി. ചരിത്രപരമായി ഇത്തരം സൈക്കിളുകൾ ശരാശരി 8.5 വർഷം നീണ്ടുനിൽക്കും. നിലവിലെ സൈക്കിൾ ഏകദേശം 3.5 വർഷം മാത്രമാണ് പിന്നിട്ടിരിക്കുന്നത്, അതായത് മുന്നിൽ ഇനിയും ഉയർച്ചയ്ക്കുള്ള സാധ്യതകൾ ഉണ്ടെന്നാണ് സൂചന.

എല്ലാം പോസിറ്റീവ് അല്ല

എന്നാൽ വെൽസ് ഫാർ​ഗോ ഇതോടൊപ്പം ഒരു ജാഗ്രതാ മുന്നറിയിപ്പും നൽകുന്നു. സ്വർണവില ഇടയ്ക്ക് 4,000 ഡോളർ വരെ താഴാൻ സാധ്യതയുള്ളതായും തുടർന്നാണ് അടുത്ത കുതിപ്പിന് കളമൊരുങ്ങുന്നതെന്നുമാണ് അവരുടെ വിലയിരുത്തൽ. ഇത് നിലവിൽ ഇപ്പോഴുള്ള വിലയിൽ നിന്ന് ഏകദേശം 17% കുറവാണ്. അതായത്, വിപണിയിൽ അനിശ്ചിതത്വവും റിസ്കും ഇപ്പോഴും നിലനിൽക്കുന്നു എന്ന സൂചനകളാണിത്.

നിക്ഷേപകർ എന്ത് ശ്രദ്ധിക്കണം?

ഈ പ്രവചനങ്ങൾ നിക്ഷേപകർക്ക് രണ്ട് പ്രധാന സന്ദേശങ്ങൾ നൽകുന്നു

  • സ്വർണം ദീർഘകാലത്ത് ശക്തമായ നിക്ഷേപമായി തുടരാം
  • പക്ഷേ, വിപണി മാറ്റങ്ങൾ കണക്കിലെടുത്ത് സൂക്ഷ്മമായ സമീപനം ആവശ്യമാണ്

അതായത്, സ്വർണവിലയുടെ ഭാവി ഉയർച്ചയിലേക്ക് പോകുമെന്ന ശക്തമായ സൂചനകൾ ഉണ്ടായാലും അതിൽ റിസ്ക് ഇല്ലെന്ന് പറയാനാകില്ല. ആഗോള സാമ്പത്തിക സാഹചര്യങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും സ്വർണവിലയെ നിർണായകമായി ബാധിക്കും. അതിനാൽ, നിക്ഷേപകർക്ക് ബുദ്ധിപരമായ നീക്കം നടത്തുന്നതാണുചിതം.

This bullish outlook on gold reflects growing concerns about the stability of global financial systems and weakening fiat currencies.

dot image
To advertise here,contact us
dot image