നുണ പറയുമ്പോള്‍ ചൂടാകുന്ന ശരീരഭാഗങ്ങള്‍ ഏതൊക്കെയാണെന്നറിയാം

നുണ പറയുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കും

നുണ പറയുമ്പോള്‍ ചൂടാകുന്ന ശരീരഭാഗങ്ങള്‍ ഏതൊക്കെയാണെന്നറിയാം
dot image

ഒരാള്‍ നുണ പറയുമ്പോള്‍ അയാളുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. കണ്ണുകളുടെ ചലനങ്ങളും ശരീരഭാഷയും നോക്കി ഒരാള്‍ നുണപറയുകയാണോ എന്ന് കണ്ടുപിടിക്കാമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കള്ളം പറയുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങള്‍ ചൂടാകുമെന്ന് അറിയാമോ?. എന്നാല്‍ സംഗതി ശരിയാണ്. കള്ളം പറയുമ്പോള്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചൂടാകുന്നതായി സ്വയം അനുഭവിച്ചറിയാന്‍ കഴിയും. ഇത് നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ്. കാരണം കള്ളം പറയുന്നതിനെ ശരീരം ഒരു സ്‌ട്രെസ് സിറ്റുവേഷന്‍ ആയിട്ടാണ് കാണുന്നത്.

symptoms if you lie which part of body heat

മൂക്ക്

കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ ചെറിയൊരു ചൂടോ ചൊറിച്ചിലോ അനുഭവപ്പെടുന്നതായി ചിലര്‍ പറയാറുണ്ട്. ഇതിനെ pinocchio effect എന്നാണ് വിളിക്കാറുള്ളത്.

ഉത്കണ്ഠയുടെ ചൂടില്‍ കഴുത്തും നെഞ്ചും

കള്ളം പറയുന്നതിനൊപ്പം പലപ്പോഴും ഉത്കണ്ഠയും ഉണ്ടാകാറുണ്ട്. ഉത്കണ്ഠ മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുകയും ഈ ഭാഗങ്ങളില്‍ ചൂട് തോന്നുകയും ചില സാഹചര്യങ്ങളില്‍ മുഖം ചുവന്നുതുടുത്ത അവസ്ഥയ്ക്ക് മാറാനും കാരണമാകുന്നു. ഈ ശാരീരിക മാറ്റങ്ങള്‍ കള്ളം പറയുന്നു എന്നതിന് സൂചനയായിരിക്കും.

കൈപ്പത്തിയിലെ വിയര്‍ക്കല്‍

നുണപറയുന്നതുമൂലം ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹം കൈപ്പത്തികള്‍ കൂടുതല്‍ വിയര്‍ക്കാനിടയാക്കുന്നു. കൈപ്പത്തിയിലെ വിയര്‍പ്പിനൊപ്പം കൈകളില്‍ ചൂടും അനുഭവപ്പെടാറുണ്ട്.

symptoms if you lie which part of body heat

വയറിലെ ഭാഗം

കള്ളം പറയുന്നത് പലതരം അസ്വസ്ഥതയ്‌ക്കൊപ്പം വയറില്‍ ഒരു സംവേദനം ഉണ്ടാക്കാനിടയുണ്ട്. ദഹനനാളത്തില്‍നിന്ന് രക്തത്തെ വഴിതിരിച്ച് വിടുകയും ശരീരത്തിന്റെ സമ്മര്‍ദ്ദ പ്രതികരണം മൂലം ഈ സംവേദനം വികസിക്കാനുമിടയുണ്ട്. തല്‍ഫലമായി കള്ളം പറയുമ്പോള്‍ ചില ആളുകള്‍ക്ക് അവരുടെ വയറ്റില്‍ ചൂട് അല്ലെങ്കില്‍ അസുഖകരമായ ഒരു തോന്നല്‍ അനുഭവപ്പെടുന്നതായി തോന്നാം.

കള്ളം പറയുന്നത് വലിയൊരു മാനസിക അധ്വാനമാണ്. ഈ മാനസിക അധ്വാനത്തിന്റെ അളവ് ശരീര താപനിലയില്‍ മൊത്തത്തിലുള്ള വര്‍ധനവിന് കാരണമായേക്കാം.

Content Highlights : When you lie, many changes occur in your body. Do you know which parts of your body get hot when you lie?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image