അപരാജിതം ശ്രേയസിന്റെ പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ നാലാം തോൽവി

മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ്

അപരാജിതം ശ്രേയസിന്റെ പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ നാലാം തോൽവി
dot image

മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ്. മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു.

പുറത്താകാതെ 80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്‌സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്.

വെറും 35 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 15 റൺസും കൂപ്പർ കനോലി 17 റൺസും നേടി.

Also Read:

നേരത്തെ ദക്ഷിണാഫ്രിക്കൻ താരം ഡീ കോക്കിന്റെ സെഞ്ച്വറി പ്രകടനതിലാണ് മുംബൈ മികച്ച സ്കോർ കണ്ടെത്തിയത്. സീസണിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അവസരം കിട്ടാതിരിക്കുന്ന ഡീ കോക്ക് രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഇലവനിൽ എത്തിയത്.

53 പന്തിൽ ഏഴ് വീതം സിക്‌സറും ഫോറുകളൂം അടക്കമായിരുന്നു ഡീ കോക്ക് ശതകം തൊട്ടത്. ആകെ പുറത്താകാതെ 60 പന്തിൽ 112 റൺസ് നേടി. താരത്തിന്റെയും നമാൻ ധിറിന്റെയും മികവിൽ മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. നമാൻ ധിർ 31 പന്തിൽ മൂന്ന് വീതം സിക്‌സറും ഫോറുകളും അടക്കം 50 റൺസ് നേടിയാണ് പുറത്തായത്.

12 റൺസിനിടെ സൂര്യകുമാർ യാദവ്, റിയാൻ റിക്കിൽട്ടൻ എന്നിവരുടെ വിക്കറ്റുകൾ നഷ്‌ടമായ മുംബൈയ്ക്ക് ഡീ കോക്ക്- നമാൻ ധിർ കൂട്ടുകെട്ട് തുണയാകുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസാണ് കൂട്ടിച്ചേർത്തത്. ഹാർദിക് പാണ്ഡ്യ 14 റൺസ് നേടി. അർഷ്ദീപ് സിംഗ്‌ നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമായി പഞ്ചാബ് ഒമ്പത് പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യ മത്സരം ജയിച്ച് പിന്നീട് തുടർച്ചയായ നാല് മത്സരവും തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്ത് തുടരും.


Content highlights:ipl-2026-pbks-beat-mi-shreyas-iyer-leads-punjab-to-victory

dot image
To advertise here,contact us
dot image