ഹാർദിക്കിനോട് പരസ്യമായി ഇടഞ്ഞ് ബുംറ; ഡ​ഗൗട്ടിൽ അസ്വസ്ഥനായി രോഹിത്തും, മുംബൈ ഇന്ത്യൻസിൽ കാര്യങ്ങൾ OK അല്ല!

മൈതാനത്ത് ടീമിലെ സഹതാരങ്ങള്‍ക്ക് നേരെ ഹാര്‍ദിക് പുലര്‍ത്തുന്ന സമീപനത്തില്‍ സന്തോഷവാനല്ല എന്ന സൂചനയാണ് മത്സരത്തിനിടെ ബുംറ നല്‍കിയത്

ഹാർദിക്കിനോട് പരസ്യമായി ഇടഞ്ഞ് ബുംറ; ഡ​ഗൗട്ടിൽ അസ്വസ്ഥനായി രോഹിത്തും, മുംബൈ ഇന്ത്യൻസിൽ കാര്യങ്ങൾ OK അല്ല!
dot image

2026 ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ‌ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഒത്തൊരുമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ രൂക്ഷമാകുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും തമ്മിൽ മൈതാനത്ത് നടന്ന രൂക്ഷമായ വാഗ്വാദമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുംറ പന്തെറിയുമ്പോൾ ഫീൽഡ് പ്ലേസ്‌മെന്റിനെച്ചൊല്ലിയുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ള പരസ്യമായ തർക്കത്തിലേക്ക് നയിച്ചത്.

പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഫീല്‍ഡ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുതാരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടായത്. ഹാര്‍ദിക് വരുത്തിയ ഫീല്‍ഡ് മാറ്റങ്ങളില്‍ ബുംറ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും രോഷത്തോടെ സംസാരിക്കുന്നതുമാണ് കാമറക്കണ്ണുകളില്‍ കുടുങ്ങിയത്. മൈതാനത്ത് ടീമിലെ സഹതാരങ്ങള്‍ക്ക് നേരെ ഹാര്‍ദിക് പുലര്‍ത്തുന്ന സമീപനത്തില്‍ സന്തോഷവാനല്ല എന്ന സൂചനയാണ് മത്സരത്തിനിടെ ബുംറ നല്‍കിയത്.

സ്‌ക്വാഡില്‍ മികച്ച താരങ്ങളുണ്ടായിട്ടും ലോകോത്തര ബോളറായ ബുംറയെ അടക്കം കൃത്യമായി ഉപയോഗിക്കാന്‍ ഹാര്‍ദ്ദിക്കിനാകുന്നില്ലെന്ന പരാതി മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കിടയിലുണ്ട്. ഇതിന് പിന്നാലെയാണ് കളിക്കാര്‍ തമ്മിലുള്ള ഭിന്നത മൈതാനത്ത് മറനീക്കി പുറത്തുവന്നത്. പരിചയസമ്പന്നനായ ബുംറയെ പോലും ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ഹാര്‍ദിക് അനുവദിക്കാത്തതില്‍ ഡഗൗട്ടില്‍ രോഹിത് ശർ‌മ നീരസം പ്രകടിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

അതേസമയം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിം​ഗ്സിനോട് പരാജയം വഴങ്ങുകയും ചെയ്തു. വാംഖഡെയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് മുംബൈ അടിയറവ് പറഞ്ഞത്. 196 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. സീസണിൽ മുംബൈ കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങളിലും പരാജയം ആയിരുന്നു ഫലം.

Content Highlights: IPL 2026, MI vs PBKS: Trouble in MI Camp? Jasprit Bumrah's reaction to Hardik Pandya's captaincy call goes viral, Rohit Disappointed

dot image
To advertise here,contact us
dot image