ആശങ്ക ഒഴിയുന്നില്ല; സ്വര്‍ണ വില ഇനിയും ഉയരാന്‍ സാധ്യത; ഇന്ന് നേരിയ വിലക്കുറവ്‌

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. എങ്കിലും ആശ്വസിക്കാനാവില്ല എന്ന് സാമ്പത്തിക വിദഗ്ധര്‍

ആശങ്ക ഒഴിയുന്നില്ല;  സ്വര്‍ണ വില ഇനിയും ഉയരാന്‍ സാധ്യത; ഇന്ന് നേരിയ വിലക്കുറവ്‌
ഷെറിങ് പവിത്രൻ
1 min read|30 Mar 2026, 10:40 am
dot image

സ്വര്‍ണവിലയില്‍ പതിയെ പതിയെ സംഭവിച്ചുകൊണ്ടിരിക്കുന്ന കയറ്റിറക്കങ്ങള്‍ ഇനിയും കുറച്ച് കാലംകൂടി തുടരും. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുകയും പണപ്പെരുപ്പ ആശങ്ക ശക്തമാവുകയും ചെയ്തതോടെ ഇനിയും സ്വര്‍ണവില ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണം കുതിപ്പ് തുടരുമെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഇറാന്‍ -ഇസ്രയേല്‍ യുദ്ധവും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വര്‍ണവില ഇപ്പോള്‍ കുറഞ്ഞ് നില്‍ക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഔണ്‍സിന് 6,100 മുതല്‍ 6300 ഡോളര്‍ വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

gold price march 30

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,500 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും കുറവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 88,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,095 രൂപയും. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,120 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,600 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4503 ഡോളറാണ് വില.

gold price march 30

അതേസമയം വെള്ളി വിലയില്‍ വ്യത്യാസമുണ്ടായിട്ടില്ല. ഒടുവില്‍ വ്യാപാരം നടന്ന വിലയായ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയിലും തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. 1,08,600 രൂപയിലാണ് ഒടുവില്‍ സ്വര്‍ണം വ്യാപാരം നടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.17 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
    ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760
    ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240
    ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720
    ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 - രാവിലെ 1,16,320
    ഉച്ചയ്ക്ക് ശേഷം - 1,15,920
  • മാര്‍ച്ച് 18 - 1,15,440
  • മാര്‍ച്ച് 19 - രാവിലെ 1,13,400
    ഉച്ചയ്ക്ക് ശേഷം 1,11,400
    വൈകുന്നേരം -1,10,200
  • മാര്‍ച്ച് 20 - 1,09,240
  • മാര്‍ച്ച് 22 - 1,07,040
  • മാര്‍ച്ച് 23 -രാവിലെ 1,02,680
    ഉച്ചയ്ക്ക് -99,480
    വൈകുന്നേരം(രണ്ട് തവണ)-
    1,01,080, 1,05,080
  • മാര്‍ച്ച് 24 - രാവിലെ 1,02,920
    ഉച്ചയ്ക്ക് ശേഷം -1,04,800
  • മാര്‍ച്ച് 25 - രാവിലെ 1,07,560
    ഉച്ചയ്ക്ക് ശേഷം -1,08,200
  • മാര്‍ച്ച് 26 -രാവിലെ 107720
    ഉച്ചയ്ക്ക് ശേഷം - 1,06,000
  • മാര്‍ച്ച് 27 -രാവിലെ -1,06 120
    വൈകുന്നേരം - 1,06,760
  • മാര്‍ച്ച് 28 -1,08,600
gold price march 30

ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയത് സ്വര്‍ണവില കുറയാന്‍ ഒരു പ്രധാന കാരണമാണ്. രൂപയുടെ മൂല്യം കൂടിയാല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുറയും. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളറിന്റെ ആവശ്യകത കൂടും. അങ്ങനെയാകുമ്പോള്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കും. ഇത് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകും.

Content Highlights :Gold prices in the state fell today. The appreciation of the Indian rupee is a major reason for the decline in gold prices.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image