ഫെഡ് തീരുമാനത്തിലേക്ക് ഉറ്റുനോക്കി സ്വർണ വിപണി; വിലയിൽ വീണ്ടും കുതിപ്പ്

രാജ്യാന്തര വിലയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

ഫെഡ് തീരുമാനത്തിലേക്ക് ഉറ്റുനോക്കി സ്വർണ വിപണി; വിലയിൽ വീണ്ടും കുതിപ്പ്
dot image

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണം 400 രൂപയുടെ മുന്നേറ്റത്തോടെ 1,05,080 രൂപയിലും ഗ്രാമിന് 50 രൂപയുടെ വർധനയോടെ 13,135 രൂപയിലമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിലയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ ട്രോയ് ഔൺസിന് 4,022 ഡോളർ നിലവാരത്തിലാണ് സ്വർണം ട്രേഡ് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണ വിലയിൽ ഇപ്പോൾ തിരിച്ചുകയറ്റമാണ് പ്രകടമാകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കൂടാതെ, ക്രൂഡ് ഓയിൽ വിലയിലെ കുറവ് പണപ്പെരുപ്പ ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകുകയും സ്വർണ വില ഉയരാൻ സഹായിക്കുകയും ചെയ്തു.

വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിക്കുന്നതും തിരിച്ചുകയറ്റത്തിന് പിന്തുണയായി. എന്നാൽ, അമേരിക്കൻ ഡോളറിന്റെ ശക്തിയും ബോണ്ട് ആദായത്തിലെ വർധനവും സ്വർണവിലയ്ക്ക് ഇപ്പോഴും വെല്ലുവിളിയാണ്. ഒക്ടോബർ 27, 28 തീയതികളിലെ ഫെഡറൽ റിസർവ് യോഗത്തിലെ സൂചനകളും വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളും സ്വർണത്തിന്റെ അടുത്ത നീക്കം നിർണയിക്കും. അതിനാൽ, നിലവിലെ തിരിച്ചുകയറ്റം വിലയിലെ സ്ഥിരമായ വർധനവിന്റെ സൂചനയാണെന്ന് വിലയിരുത്താനാവില്ല.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

  • ഒക്ടോബർ 27- 1,05,080 രൂപ
  • ഒക്ടോബർ 26- 1,04,680 രൂപ
  • ഒക്ടോബർ 25- 1,04,560 രൂപ
  • ഒക്ടോബർ 24- 1,04,560 രൂപ
  • ഒക്ടോബർ 23- 1,04,480 രൂപ
  • ഒക്ടോബ‍ർ 22- 1,05,880 രൂപ
  • ഒക്ടോബർ 21- 1,07,120 രൂപ
  • ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ
  • ഒക്ടോബർ 19- 1,08,560 രൂപ
  • ഒക്ടോബർ 18- 1,08,280 രൂപ

Content Highlights: Gold Rate in Kerala Today: Price Rises by ₹400 per Pavan Ahead of Fed Decision — What to Expect Next?

dot image
To advertise here,contact us
dot image