Top

'ഗംഗുഭായ്'യിലെ കരീം ലാല; പോസ്റ്റർ പങ്കുവച്ച് അജയ് ദേവഗൺ

3 Feb 2022 7:41 AM GMT
ഫിൽമി റിപ്പോർട്ടർ

ഗംഗുഭായ്യിലെ കരീം ലാല; പോസ്റ്റർ പങ്കുവച്ച് അജയ് ദേവഗൺ
X

ആലിയ ഭട്ട് നായികയായെത്തുന്ന 'ഗംഗുഭായ് കത്തിയവാടി'യുടെ നാളെ പുറത്തിറങ്ങാനിരിക്കുന്ന ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. ഇപ്പോൾ ട്രെയ്ലർ റിലീസിന്റെ ഭാഗമായി ചിത്രത്തിലെ തന്റെ കരീം ലാല എന്ന കഥാപത്രത്തെ കൂടി പരിചയപ്പെടുത്തുകയാണ് അജയ് ദേവഗൺ. പോസ്റ്ററിൽ അജയ് ഒരു കാറിനു മുന്നിൽ നിൽക്കുന്നത് കാണാം. നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുമായി അജയ് ദേവഗൺ' ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആലിയ ഭട്ട് ശക്തമായ ഒരു കഥാപാത്രത്തിലൂടെ വരുന്ന 'ഗംഗുഭായ് കത്തിയവാടി'യിൽ മറ്റൊരു പ്രധാന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നത്. ബൻസാലിയും ദേവഗണും മുമ്പ് 1999 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2022 ഫെബ്രുവരി 25-ന് 'ഗംഗുഭായ് കത്തിയവാടി' തീയേറ്ററുകളിൽ എത്തും.

ഹുസ്സൈൻ സൈദിയുടെ മാഫിയ ക്വീൻസ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുഭായ്. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തിൽ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ടിന്റെ ആദ്യത്തെ ബൻസാലി ചിത്രം കൂടിയാണ് 'ഗംഗുഭായ് കത്തിയവാടി'.

Next Story