Top

'കാശ്മീർ ഫയൽസ് ഓസ്കാറിൽ പോകരുതെന്ന് പറയുന്നെങ്കിൽ അതൊരു രാഷ്ട്രീയ കളിയാണ്'; അനുരാഗ് കശ്യപിനെതിരെ വിവേക് അഗ്നിഹോത്രി

'എന്റെ സിനിമയും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാശ്മീരി ഹിന്ദുക്കളുടെയും വികാരങ്ങൾ സംരക്ഷിക്കേണ്ടത് എനിക്ക് പ്രധാനമാണ്'

23 Aug 2022 2:03 AM GMT
ഫിൽമി റിപ്പോർട്ടർ

കാശ്മീർ ഫയൽസ് ഓസ്കാറിൽ പോകരുതെന്ന് പറയുന്നെങ്കിൽ അതൊരു രാഷ്ട്രീയ കളിയാണ്; അനുരാഗ് കശ്യപിനെതിരെ വിവേക് അഗ്നിഹോത്രി
X

ഓസ്കാർ പട്ടികയിൽ 'കാശ്മീർ ഫയൽസ്' പോകരുത് എന്ന അനുരാഗ് കശ്യപിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു സിനിമ ഓസ്‌കാറിൽ എത്തണം എന്നാഗ്രഹിക്കാറുണ്ട്. പക്ഷെ ഒരു പ്രത്യേക സിനിമ ഓസ്‌കാറിൽ പോകരുതെന്ന് ആരും പറയില്ല. ഓസ്കാറിൽ ഒരു സിനിമ പോകരുതെന്ന് പറയുന്നെങ്കിൽ നിങ്ങൾ കളിക്കുന്നത് ഒരു രാഷ്ട്രീയ കളിയാണ് എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമ ഓസ്‌കാറിലേക്ക് പോകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. രാഷ്ട്രീയ സിനിമകൾ വേണ്ടെന്നും പകരം 'ആർആർആർ' പോലെയുള്ള ചിത്രങ്ങൾ പോകണമെന്നും നിങ്ങൾ പറഞ്ഞാലും എനിക്ക് മനസ്സിലാക്കാം. പക്ഷെ 'കാശ്മീർ ഫയൽസി'ന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ഈ നിലപാടെടുക്കുന്നു എന്നും തന്റെ സിനിമയും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കശ്മീരി ഹിന്ദുക്കളുടെയും വികാരങ്ങൾ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും വിവേക് അഭിപ്രായപ്പെട്ടു.

'ഞാൻ അനുരാഗിനോട് പറയാൻ ആഗ്രഹിക്കുന്നത്, ഒന്നുകിൽ നിങ്ങൾ വളരെ ദുഷ്ടനായ വ്യക്തിയാണ് അല്ലെങ്കിൽ നിങ്ങൾക്ക് എന്നോട് വ്യക്തിപരമായ വിദ്വേഷമുണ്ട്. ഒരുപക്ഷേ നിങ്ങൾ നിഷ്കളങ്കനായിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഒരു രാഷ്ട്രീയ അജണ്ടയുണ്ടാകാം. ഒരു സിനിമ ഓസ്‌കാറിൽ എത്തണം എന്നാഗ്രഹിക്കുന്നത് നല്ലാതാണ്. 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' സിനിമ ഓസ്‌കാറിലേക്ക് പോകണം എന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഒരു പ്രത്യേക സിനിമ ഓസ്‌കാറിൽ പോകരുതെന്ന് ആരും പറയുകയില്ല. 'കാശ്മീർ ഫയൽസ്' ഓസ്കാറിൽ പോകരുതെന്ന് നിങ്ങൾ പറയുകയുന്നെങ്കിൽ, നിങ്ങൾ കളിക്കുന്നത് ഒരു രാഷ്ട്രീയ കളിയാണ്. എന്നിട്ട് എന്നെ ഇഷ്ടപ്പെടാത്ത ആളുകളെ ചേർത്ത് ഒരു ചർച്ച ഉണ്ടാക്കും, അപ്പോൾ നിങ്ങൾക്ക് ഒരു പക്ഷപാതപരമായ ജൂറിയെ ലഭിക്കും. എന്റെ സിനിമയും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാശ്മീരി ഹിന്ദുക്കളുടെയും വികാരങ്ങൾ സംരക്ഷിക്കേണ്ടത് എനിക്ക് പ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.' വിവേക് അഗ്നിഹോത്രിയുടെ വാക്കുകൾ.

story highlights: If you say Kashmir Files not going to Oscars it's a political game' Vivek Agnihotri against Anurag Kashyap

Next Story