Top

'പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചതിനാല്‍ അതൊരു തമാശയായി'; കൊള്ളയടിക്കപ്പെട്ടുവെന്ന് നടന്‍ ഹൃഷികേശ് പാണ്ഡെ

13 Jun 2022 12:26 PM GMT
ഫിൽമി റിപ്പോർട്ടർ

പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചതിനാല്‍ അതൊരു തമാശയായി; കൊള്ളയടിക്കപ്പെട്ടുവെന്ന് നടന്‍ ഹൃഷികേശ് പാണ്ഡെ
X

സീരിയല്‍ നടന്‍ ഹൃഷികേശ് പാണ്ഡെ ബസില്‍ കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചത്. സി ഐ ഡി എന്ന പരമ്പരയിലെ സച്ചിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഹൃഷികേശ് പാണ്ഡേ. ഇന്‍സ്‌പെക്ടറായി അഭിനയിച്ചതിനാല്‍ കേസുകളും അത് പരിഹരിക്കുന്നതും ഒരു താമശയായി മാറിയതായി താരം പറഞ്ഞു.

ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫെന്റാ കേവ് സൈറ്റ് സീയിങ് ബസില്‍ വെച്ചാണ് താരം കൊള്ളയടിക്കപ്പെട്ടത്. 'അതൊരു എസി ബസ് ആയിരുന്നു, രാവിലെ 6.30 ന് ഞങ്ങള്‍ ബസില്‍ കയറി. ഇറങ്ങിയ ഉടന്‍ എന്റെ ബാഗ് പരിശോധിച്ചപ്പോള്‍ എന്റെ പണവും ക്രെഡിറ്റ് കാര്‍ഡും ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും കാര്‍ ബുക്കുകളും നഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഉടന്‍ കൊളാബ പൊലീസ് സ്റ്റേഷനിലും മലാഡ് പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്തു'. ഹൃഷികേശ് പാണ്ഡെ പറഞ്ഞു.

'താന്‍ ഒരു സിഐഡി ഇന്‍സ്‌പെക്ടറായി അഭിനയിച്ചതിനാല്‍, ഷോയില്‍ ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് കേസുകളുമായി വരുന്നതും ഞങ്ങള്‍ അവ പരിഹരിക്കുന്നതും തമാശയായി മാറി. യഥാര്‍ത്ഥ ജീവിതത്തില്‍ പോലും ആളുകള്‍ തന്റെ അടുത്ത് പ്രശ്‌നങ്ങളുമായി വരാറുണ്ടായിരുന്നു, അവ പരിഹരിക്കാന്‍ ഞാന്‍ സഹായിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ കേസ് തകര്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു'എന്നും താരം കൂട്ടിച്ചേര്‍ത്തു.

Story Highlights; actor Hrishikesh Pandey gets robbed while boarding bus

Next Story