അമേരിക്കന് ഫുട്ബോളില് പുതുചരിത്രം കുറിച്ച് ഇന്റര് മയാമി. മേജര് ലീഗ് സോക്കറിന്റെ ചരിത്രത്തില് ആദ്യമായി സൂപ്പര് താരം ലയണല് മെസിയുടെ ഇന്റര് മയാമി ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലില് വാന്കൂവറിനെ പരാജയപ്പെടുത്തിയാണ് മെസിപ്പട കപ്പുയര്ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കായിരുന്നു മയാമിയുടെ വിജയം.
മത്സരത്തിന്റെ എട്ടാം മിനിറ്റില് തന്നെ ഇന്റര് മയാമി മുന്നിലെത്തി. എഡിയര് ഒകാംപോയുടെ സെല്ഫ് ഗോളാണ് ഇന്റര് മയാമിക്ക് ലീഡ് സമ്മാനിച്ചത്. 60-ാം മിനിറ്റില് അലി അഹമ്മദിലൂടെ വാന്കൂവര് ഒപ്പമെത്തി.
71-ാം മിനിറ്റില് റോഡ്രിഗോ ഡി പോളിന്റെ കിടിലന് ഗോളിലൂടെ ഇന്റര് മയാമി വീണ്ടും മുന്നിലെത്തി. ഇഞ്ചുറി ടൈമില് ടാഡിയോ അലന്ഡെ നേടിയ ഗോളിലൂടെ ഇന്റര് മയാമി വിജയവും കപ്പും ഉറപ്പിച്ചു.സൂപ്പര് താരം ലയണല് മെസിയുടെ കരിയറിലെ 48-ാം കിരീടമാണിത്.
Content highlights: Lionel Messi's Inter Miami defeats Vancouver Whitecaps to win its first MLS Cup