'എളുപ്പമായിരുന്നില്ല ഈ യാത്ര, അച്ഛന് നന്ദി'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അനയ ബംഗാര്‍

ആശുപത്രിയിൽ നിന്നും അച്ഛനൊപ്പം നില്‍ക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് അനയ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചത്

'എളുപ്പമായിരുന്നില്ല ഈ യാത്ര, അച്ഛന് നന്ദി'; ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അനയ ബംഗാര്‍
dot image

ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനയ ബംഗാർ. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളാണ് അനയ. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും പിന്തുണ നൽകിയ അച്ഛനും കുടുംബത്തിനും നന്ദിയുണ്ടെന്നും അനായ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചു.

തായ്‌ലൻഡിൽവെച്ചായിരുന്നു ശസ്ത്രക്രിയ. അനയ തന്നെയാണ് താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം വെളിപ്പെടുത്തിയത്. ആശുപത്രിയിൽ നിന്നും അച്ഛനൊപ്പം നില്‍ക്കുന്ന ഒരു ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ച അനയ, തനിക്ക് ചുറ്റുമുള്ള എല്ലാവർക്കും ഈ പ്രക്രിയ എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്നും എടുത്തുപറഞ്ഞു. ഈ കാലയളവിൽ പിതാവ് സഞ്ജയ് ബംഗാർ നൽകിയ പിന്തുണയും അനായ തുറന്നുപറഞ്ഞു.

'ഈ യാത്ര എളുപ്പമുള്ളതായിരുന്നില്ല, എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അങ്ങനെ തന്നെയായിരുന്നു. കുടുംബത്തിന് ഈ മാറ്റം ഉൾക്കൊള്ളാൻ സമയമെടുത്തു. കാലക്രമേണ, കുടുംബം മാറ്റങ്ങളുമായി പൊരുത്തപ്പെടുകയാണ് ചെയ്തത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നിലൂടെ അച്ഛൻ എന്നോടൊപ്പം തന്നെ ഉണ്ടായിരിക്കുക എന്നത് വലിയ കാര്യമാണ്', അനയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അഞ്ച് വർഷത്തിലേറെയായി ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ഹോർമോൺ ചികിത്സയിലായിരുന്നു അനയ. 2023ൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ആരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും. ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛനാണ് വഹിക്കുന്നതെന്നും അനയ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Content Highlights: 'Wasn't easy': Anaya Bangar, Child Of Sanjay Bangar shares Emotional Note After after gender-affirming surgery

dot image
To advertise here,contact us
dot image