'അങ്ങനെയൊക്കെ ചോദിച്ചാല്‍...'; IPL ലക്ഷ്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടിയുമായി വൈഭവ്‌

ഇതുകേട്ടതും പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പൊട്ടിച്ചിരിക്കുന്നുമുണ്ട്

'അങ്ങനെയൊക്കെ ചോദിച്ചാല്‍...'; IPL ലക്ഷ്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടിയുമായി വൈഭവ്‌
dot image

ഐപിഎല്‍ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈഭവ് നൽകിയ രസകരമായ മറുപടിയാണ് വൈറൽ ആയി മാറിയിരിക്കുന്നത്.

ഐപിഎൽ 2026 സീസണിൽ വൈഭവിന്റെ വ്യക്തിപരമായ ലക്ഷ്യങ്ങൾ എന്തെല്ലാമാണ് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.'നിങ്ങൾ ഇങ്ങനെ ചോദിക്കുകയാണെങ്കിൽ 2000, 3000 റൺസ് എന്നൊക്കെ എനിക്ക് പറയേണ്ടിവരും', എന്നായിരുന്നു വൈഭവിന്റെ മറുപടി. ഇതുകേട്ടതും പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഇന്ത്യയുടെ സീനിയർ‌ താരം രവീന്ദ്ര ജഡേജയും വൈഭവിനൊപ്പം വേദിയിൽ സന്നിഹിതനായിരുന്നു.

'നിലവിൽ മുന്നിൽ ലക്ഷ്യങ്ങൾ ഒന്നുമില്ല. ടീമിന് കൃത്യമായ പ്ലാനിങ് ഉണ്ട്. അത് അനുസരിച്ചുകൊണ്ട് കളിക്കണം. ടീമിനെ വിജയത്തിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. വ്യക്തിപരമായ പ്രകടനം ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നില്ല', വൈഭവ് കൂട്ടിച്ചേർത്തു.

ഇതിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് തന്നെ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ശ്രദ്ധയോടെയാകും താരങ്ങൾ പ്രതികരിക്കുക. എന്നാൽ വളരെ 'കൂൾ' ആയി ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് വൈഭവ് ശ്രമിച്ചത്.

Content Highlights: 'If you ask me such a question…', Vaibhav Suryavanshi viral reply about personal goals in IPL 2026

dot image
To advertise here,contact us
dot image