രാത്രിയില് വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാര്

50ഓളം പേരാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്

dot image

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടര്ന്ന് അര്ധരാത്രിയില് കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്. ആലപ്പുഴ പുന്നപ്ര തീരദേശത്താണ് ഇന്നലെ രാത്രി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. തുടര്ന്ന് നാട്ടുകാര് പലതവണ കെഎസ്ഇബി ഓഫീസില് വിളിച്ചു. എന്നാല്, യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതില് പ്രകോപിതരായതിനെ തുടര്ന്നാണ് മത്സ്യത്തൊഴിലാളികള് അര്ധരാത്രിയില് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്ഡിലെ 50ഓളം പേരാണ് പുന്നപ്ര കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. രാത്രി 11.30 ഓടെയാണ് പുന്നപ്ര സമര ഭൂമി പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. വിവരം പറയാന് പല തവണ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും അതിനാലാണ് ഉപരോധം നടത്തിയതെന്നും നാട്ടുകാര് പറഞ്ഞു. പുലര്ച്ചെ 2.45 ഓടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കള്ളക്കടല് പ്രതിഭാസത്തെ തുടര്ന്ന് ജാഗ്രതാ നിര്ദേശം നല്കിയ സ്ഥലത്താണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില് പകല് സമയങ്ങളില് പ്രദേശത്ത് ഇടക്കിടെ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ രാത്രിയിലും ദീര്ഘ സമയം വൈദ്യുതി മുടങ്ങിയതിനെ തുടര്ന്നാണ് നാട്ടുകാര് സംഘടിച്ചെത്തി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്.

dot image
To advertise here,contact us
dot image