പഴയ ഫോണ്‍ ഉപയോഗിക്കുന്നവരാണോ?; വാട്‌സ് ആപ്പ് ലോഗിന്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പ് നല്‍കുന്ന മുന്നറിയിപ്പ്...വാട്‌സ് ആപ്പ് അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം; ഇത് എങ്ങനെ ഒഴിവാക്കാം

പഴയ ഫോണ്‍ ഉപയോഗിക്കുന്നവരാണോ?; വാട്‌സ് ആപ്പ് ലോഗിന്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം
dot image

ദിവസം മുഴുവന്‍ എല്ലാവരും ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് WhatsApp. സുഹൃത്തുക്കളോടുള്ള ചാറ്റ് മുതല്‍ ഓഫീസിലെ പ്രധാനപ്പെട്ട രേഖകള്‍ വരെ പലതും ഇന്ന് വാട്‌സ് ആപ്പ് വഴിയാണ് കൈമാറുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പഴയ സ്മാര്‍ട്ട്‌ഫോണാണ് കൈയിലുള്ളതെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം പഴയതാണെങ്കില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നേക്കാം.

പഴയ Android, iPhone പതിപ്പുകളില്‍ വാട്‌സ് ആപ്പ് ലോഗിന്‍ തടയുന്ന പുതിയ സുരക്ഷാ സംവിധാനമാണ് ചില ഉപയോക്താക്കളിലേക്ക് ഘട്ടംഘട്ടമായി എത്താന്‍ പോകുന്നത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ഫോണിന്റെസോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശം ലഭിച്ചേക്കാം.

WhatsApp login

Also Read:

എന്തുകൊണ്ടാണ് വാട്‌സ് ആപ്പ് പഴയ ഫോണുകളെ ഒഴിവാക്കുന്നത്?

സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് വാട്‌സ് ആപ്പിലും പുതിയ സുരക്ഷാ സംവിധാനങ്ങളും ഫീച്ചറുകളും എത്തുന്നുണ്ട്. എന്നാല്‍ വളരെ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് പുതിയ സുരക്ഷാ അപ്ഡേറ്റുകളും ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും ലഭിക്കണമെന്നില്ല. ഇത്തരം ഫോണുകളില്‍ വാട്‌സ് ആപ്പ് തുടരുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് കമ്പനി കാലാകാലങ്ങളില്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത്.

എത്തരം ഫോണുകള്‍ ഉള്ളവരാണ് ശ്രദ്ധിക്കേണ്ടത്

വാട്‌സ് ആപ്പ് നല്‍കുന്ന ഔദ്യോഗിക വിവരമനുസരിച്ച് നിലവില്‍ Android 6.0 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകള്‍ക്ക് പ്രശ്‌നമുണ്ടാവില്ല. അതേസമയം iPhoneല്‍ നിലവില്‍ iOS 15.1 ശേഷമുളള പതിപ്പുകളില്‍ വാട്‌സ് ആപ്പ് സപ്പോര്‍ട്ട് ഉണ്ടായിരിക്കും. 2026 നവംബര്‍ 30 മുതല്‍ iOS 15.5 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകള്‍ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ.മാത്രമല്ല 2026 സെപ്റ്റംബര്‍ മുതല്‍ Android 5.0, Android 5.1 പതിപ്പുകളിലുള്ള ഫോണുകളില്‍ വാട്‌സ് ആപ്പ് പിന്തുണ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

WhatsApp login

Also Read:

നിങ്ങളുടെ ഫോണ്‍ ഇക്കൂട്ടത്തിലുള്ളതാണോ എങ്ങനെ അറിയാം

ആദ്യം നിങ്ങളുടെ ഫോണിലെ Android അല്ലെങ്കില്‍ iOS പതിപ്പ് ഏതാണെന്ന് നോക്കുക.

ആന്‍ഡ്രോയിഡ് ഫോണ്‍:
Settings - About Phone - Android Version ഇതില്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ഫോണിലെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് പതിപ്പ് ഏതാണെന്ന് അറിയാന്‍ സാധിക്കും.

iPhone:
ഐഫോണിലാണെങ്കില്‍ സെറ്റിംഗ്‌സ് എടുത്ത് ഇനി പറയുന്ന രീതി ചെയ്തുനോക്കാം. Settings - General - About - iOS Version. ഫോണിന് പുതിയ Software Update ലഭ്യമാണെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

WhatsApp login

പുതിയ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍?

ചില പഴയ ഫോണുകള്‍ക്ക് പുതിയ Android അല്ലെങ്കില്‍ iOS പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതില്‍ ഭാവിയില്‍ തടസ്സം നേരിടാം. അതുകൊണ്ട് പഴയ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യം വാട്‌സ് ആപ്പ് ചാറ്റിന്റെ ബാക്കപ്പ് എടുക്കുക. Android ഫോണില്‍ ഗൂഗിള്‍ അക്കൗണ്ടിലേക്കും iPhone ല്‍ iCloudലേക്കും ചാറ്റ് ബാക്കപ്പ് എടുക്കാം. ഫോണില്‍ ലഭ്യമായ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തത്ര പഴയ ഫോണാണെങ്കില്‍ പുതിയ ഫോണിലേക്ക് മാറുന്നതാണ് സുരക്ഷിതമായ വഴി.

പുതിയ ഫോണിലേക്ക് മാറിയാല്‍ ചാറ്റുകള്‍ നഷ്ടപ്പെടുമോ?

ബാക്കപ്പ് ശരിയായി എടുത്തിട്ടുണ്ടെങ്കില്‍ പുതിയ ഫോണില്‍ അതേ നമ്പര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് സജ്ജീകരിക്കുമ്പോള്‍ ലഭ്യമായ ബാക്കപ്പ് റീസ്റ്റോര്‍ ചെയ്യാന്‍ കഴിയും. അതിനാല്‍ പഴയ ഫോണ്‍ മാറ്റുന്നതിന് മുമ്പ് ചാറ്റുകളും പ്രധാനപ്പെട്ട ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Content Highlights :If you have an old smartphone, there is one thing you should be aware of. If the operating system on your phone is old, you may be restricted from using WhatsApp.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image