

ഇനിമുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ അടിമുടി മാറ്റം ഉണ്ടായാല്‍ എങ്ങനെയുണ്ടാകും?.ആന്‍ഡ്രോയിഡ് ഫോണുകളിലെ വാട്‌സ് ആപ്പിന് പുതിയൊരു ലുക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഐഫോണിലെ വാട്‌സ് ആപ്പിനോട് സാമ്യമുള്ള രീതിയിലായിരിക്കും പുതിയ ഡിസൈന്‍. നിലവില്‍ ഈ മാറ്റം പരീക്ഷണ ഘട്ടത്തിലാണ്. അതിനാല്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ തന്നെ പുതിയ ഡിസൈന്‍ ലഭിക്കില്ല.
വാട്‌സ് ആപ്പ് തുറക്കുമ്പോള്‍ താഴെ കാണുന്ന Navigation Bar ആണ് പ്രധാനമായും മാറ്റുന്നത്. നിലവിലുള്ള ബാറിന് പകരം സ്‌ക്രീനില്‍ നിന്ന് അല്‍പം ഉയര്‍ന്നുനില്‍ക്കുന്ന പോലെ തോന്നുന്ന ഒരു പുതിയ ബാര്‍ ആയിരിക്കും വരിക. ഇതിന് ചുറ്റും റൗണ്ട് ചെയ്ത കോണുകള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇത് സ്‌ക്രീനില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു മെനുവിന് പകരം ഒരു ഫ്‌ളോട്ടിംഗ് ബാര്‍ പോലെ തോന്നും. കാണാന്‍ കൂടുതല്‍ മോഡേണ്‍ ആയിരിക്കും പുതിയ ഡിസൈന്.

പുതിയ ആന്‍ഡ്രോയിഡ് ഡിസൈന് ഐഫോണിലെ വാട്‌സ് ആപ്പിന്റെ രൂപവുമായി സാമ്യമുണ്ടാകും. പ്രത്യേകിച്ച് താഴെയുള്ള ഫ്‌ളോട്ടിംഗ് നാവിഗേഷന്‍ ബാറിലാണ് ഈ സാമ്യം കൂടുതല്‍ കാണുക. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഐഫോണിന്റെ ഡിസൈന്‍ അതേപടി പകര്‍ത്തുകയല്ല വാട്‌സ് ആപ്പ് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള ഡിസൈന്‍ രീതികള്‍ കൂടി പരിഗണിച്ചായിരിക്കും പുതിയ രൂപം ഒരുക്കുക.
വാട്‌സ് ആപ്പിലെ പ്രധാന വിഭാഗങ്ങളായ Chats, Communities, Updates, Calls എന്നിവ നേരത്തെ തന്നെ താഴെയുള്ള Navigation Bar ലേക്ക് മാറ്റിയിരുന്നു. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ ഭാഗത്തിന് വീണ്ടും വലിയൊരു ഡിസൈന്‍ മാറ്റം വരുന്നത്. പ്രധാന വിഭാഗങ്ങള്‍ക്കിടയില്‍ മാറുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നതാണ് പുതിയ രൂപത്തിന്റെ ലക്ഷ്യം.

പുതിയ ഡിസൈന്‍ ഇപ്പോഴും വികസന ഘട്ടത്തിലാണ്.WhatsApp Beta for Androidന്റെ 2.26.38.10 പതിപ്പിലാണ് ഈ മാറ്റം കണ്ടെത്തിയത്. എന്നാല്‍ പല Beta ഉപയോക്താക്കള്‍ക്കും ഇത് ഇപ്പോള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ സാധാരണ വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഫോണിലേക്ക് ഈ മാറ്റം എത്താന്‍ കുറച്ച് സമയം എടുത്തേക്കാം. അന്തിമമായി പുറത്തിറക്കുന്നതിന് മുമ്പ് ഡിസൈനില്‍ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്.

വാട്‌സ് ആപ്പില്‍ നിരവധി ഡിസൈന്‍ മാറ്റങ്ങളാണ് പരീക്ഷിക്കുന്നത്. ഐഫോണില്‍ നേരത്തെ തന്നെ Liquid Glass പോലുള്ള പുതിയ ഡിസൈന്‍ ഘടകങ്ങള്‍ പരീക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് പതിപ്പിലും കൂടുതല്‍ മോഡേണ്‍ ആയ രൂപം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി.
Content Highlights :WhatsApp is set to undergo a major change. Android users will soon see a new look for the app