ഫേസ്ബുക്കിൽ അസ്വഭാവികമായി എന്തെങ്കിലും മാറ്റം ഉണ്ടായോ?; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എങ്ങനെ അറിയാം

ചില ലക്ഷണങ്ങളിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. അക്കൗണ്ട് ഹാക്കായാലും പേടിക്കേണ്ട, തിരിച്ചുപിടിക്കാന്‍ ഈ വഴികളുണ്ട്

ഫേസ്ബുക്കിൽ അസ്വഭാവികമായി എന്തെങ്കിലും മാറ്റം ഉണ്ടായോ?; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എങ്ങനെ അറിയാം
dot image

പാസ് വേഡ്‌ മാറി, പരിചയമില്ലാത്ത പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു, സ്വന്തം അക്കൗണ്ടില്‍ കയറാന്‍ കഴിയുന്നില്ല… ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയിക്കുന്ന നിമിഷം പലര്‍ക്കും ആദ്യം തോന്നുക ഇനി അക്കൗണ്ട് തിരിച്ചുകിട്ടില്ലെന്നായിരിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാന്‍ സാധിക്കും.നമ്മുടെ ഫോട്ടോകള്‍, മെസേജുകള്‍, സുഹൃത്തുക്കളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ നിരവധി വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അക്കൗണ്ടിന്റെ നിയന്ത്രണം മറ്റൊരാളുടെ കൈയിലെത്തിയാല്‍ പ്രശ്‌നം ഗുരുതരമാകാം.

 someone else has accessed your Facebook account

ആദ്യം അക്കൗണ്ട് ഹാക്കായെന്ന് എങ്ങനെ മനസിലാക്കാം?

  • നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
  • അറിയാതെ പോസ്റ്റുകളോ കമന്റുകളോ പ്രത്യക്ഷപ്പെടുക
  • പ്രൊഫൈല്‍ ഫോട്ടോയോ മറ്റ് വിവരങ്ങളോ മാറുക
  • പാസ് വേഡ്‌ മാറിയതായി അറിയിപ്പ് ലഭിക്കുക
  • പരിചയമില്ലാത്ത സ്ഥലത്തുനിന്നുള്ള ലോഗിന്‍ അലര്‍ട്ട് ലഭിക്കുക
  • അക്കൗണ്ടില്‍ പുതിയ ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ ചേര്‍ക്കപ്പെടുക
  • നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറോ ഇമെയിലോ നീക്കം ചെയ്യപ്പെടുക
  • Two-Factor Authentication ശരിയായി പ്രവര്‍ത്തിക്കാതിരിക്കുക
  • ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കൗണ്ടിന്റെ സുരക്ഷ ഉടന്‍ പരിശോധിക്കുന്നതാണ് നല്ലത്.
  • അക്കൗണ്ട് ഹാക്കായെന്ന് സംശയമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് എന്താണ്
 someone else has accessed your Facebook account

ഫേസ്ബുക്കിന്റെ പ്രത്യേക അക്കൗണ്ട് റിക്കവറി സംവിധാനമായ facebook.com/hacked വഴി ശ്രമിക്കാം. സാധ്യമെങ്കില്‍ മുമ്പ് ഫേസ്ബുക്ക് ലോഗിന്‍ ചെയ്തിരുന്ന അതേ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പരിചിതമായ ഉപകരണം ഉപയോഗിച്ചാണ് റിക്കവറി ശ്രമിക്കുന്നത് നല്ലത്. ക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു മൊബൈല്‍ നമ്പറോ ഇമെയില്‍ വിലാസമോ ഉപയോഗിച്ചും അക്കൗണ്ട് കണ്ടെത്താന്‍ ശ്രമിക്കാം. ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ country code ഉള്‍പ്പെടുത്തേണ്ടി വരാം.

പാസ്വേഡ് തിരിച്ചുപിടിച്ചാല്‍ അടുത്തതായി ഇക്കാര്യം ചെയ്യണം

  • അക്കൗണ്ടില്‍ വീണ്ടും പ്രവേശിക്കാന്‍ കഴിഞ്ഞാല്‍ ജോലി അവിടെ അവസാനിക്കുന്നില്ല. ആദ്യം ഒരു പുതിയ, ശക്തമായ പാസ്വേഡ് നല്‍കണം.
  • ഫേസ്ബുക്കില്‍ Profile Picture - Settings & Privacy - Accounts Centre - Password and Security - Change Password എന്ന ക്രമത്തില്‍ പോയി പാസ്വേഡ് മാറ്റാം.
  • മറ്റാരെങ്കിലും അക്കൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുന്നത് പ്രധാനമാണ്.

ആദ്യ മാര്‍ഗം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്ത മാര്‍ഗ്ഗം എന്താണ്

facebook.com/hacked വഴി അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുമ്പ് ഫേസ്ബുക്കില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തില്‍ facebook.com/login/identify തുറക്കാം. ഇവിടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ നല്‍കാം. ആവശ്യമെങ്കില്‍ നിങ്ങളുടെ പേരോ അല്ലെങ്കില്‍ Username ഉപയോഗിച്ച് അക്കൗണ്ട് കണ്ടെത്താനും ശ്രമിക്കാം.

 someone else has accessed your Facebook account

പഴയ നമ്പറോ ഇമെയിലോ കൈവശമില്ലെങ്കില്‍?

അക്കൗണ്ട് കണ്ടെത്തിയ ശേഷം 'No longer have access to these' എന്ന ഓപ്ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഫേസ്ബുക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണം. ചില സാഹചര്യങ്ങളില്‍ പുതിയ കോണ്‍ടാക്ട് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടേക്കാം. തുടര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കേണ്ടി വരും. പരിശോധന വിജയകരമായാല്‍ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും.

ഇമെയില്‍ അക്കൗണ്ടിലേക്കും പ്രവേശിക്കാന്‍ കഴിയുന്നില്ലെങ്കില്‍?

ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ തന്നെയാണ് നഷ്ടപ്പെട്ടതെങ്കില്‍, ആദ്യം ആ ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ ശ്രമിക്കണം. അതിനായി ബന്ധപ്പെട്ട Email Providerന്റെ account recovery സംവിധാനം ഉപയോഗിക്കാം.

എല്ലാം പരാജയപ്പെട്ടാല്‍?

ഫേസ്ബുക്ക് നല്‍കുന്ന self-service recovery മാര്‍ഗങ്ങള്‍ ആദ്യം പരീക്ഷിക്കുകയാണ് വേണ്ടത്. അവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ലഭ്യമായ ഔദ്യോഗിക പരാതിപ്പെടല്‍/സഹായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടപ്പോള്‍ അക്കൗണ്ട് തിരിച്ച് കണ്ടെത്തി തരാം എന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന അനധികൃത വ്യക്തികളെയോ വെബ്സൈറ്റുകളെയോ വിശ്വസിക്കരുത്. പാസ്വേഡ്, OTP, recovery code തുടങ്ങിയ സുരക്ഷാ വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുക.

Content Highlights :Ways to Find Out If Someone Else Has Accessed Your Facebook Account; don't panic if it has—here are ways to recover it.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image