ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല; നിങ്ങളുടെ ഫോണ്‍ അതില്‍ ഉണ്ടോ?

വാട്‌സ്ആപ്പിന്റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടായിരിക്കുന്നത്. ഉപയോക്താക്കള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല; നിങ്ങളുടെ ഫോണ്‍ അതില്‍ ഉണ്ടോ?
dot image

2026 സെപ്റ്റംബര്‍ 8 മുതല്‍ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല. മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പിന്റെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനം. ഇത്തരം പഴയ ഫോണുകള്‍ക്ക് പലപ്പോഴും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാത്തതില്‍ വാട്‌സ് ആപ്പിന്റെ പുതിയ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കാറില്ല.

WHATSAPP IN android phone

ആന്‍ഡ്രോയിഡ് 6.0 ക്ക് താഴെയുളള ,ആന്‍ഡ്രോയിഡ് 5.0-5.1 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് ഈ മാറ്റം ബാധിക്കുന്നത്. വാട്‌സ്ആപ്പ് മെസഞ്ചര്‍, വാട്‌സ്ആപ്പ് ബിസിനസ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാണ്. ആന്‍ഡ്രോയിഡ് 5.0, 5.1 ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് തുറക്കുമ്പോള്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിക്കും. പുതിയ സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെടുന്നതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ സുഗമമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് പഴയ ഒ എസുകളെ ഒഴിവാക്കുന്നത്.

WHATSAPP IN android phone

പുതിയ മാറ്റം ഇന്ത്യയെകൂടാതെ ബ്രസീല്‍, പാകിസ്താന്‍, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ഉപയോക്താക്കളെയും ബാധിക്കുമെന്നാണ് കരുതുന്നത്.

WHATSAPP IN android phone

ആപ്പിള്‍ ഉപകരണങ്ങളെ ബാധിക്കില്ല

ആന്‍ഡ്രോയിഡിലെന്നപോലെ ഈ പുതിയ മാറ്റം ആപ്പിള്‍ ഉപകരണങ്ങളെ ബാധിക്കില്ല. iOS 15.1 ലും അതിന് മുകളിലും പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ipadOS 15.1 ലോ അതിന് മുകളിലോ പ്രവര്‍ത്തിക്കുന്ന ഐപാടുകളിലും വാട്‌സ്ആപ്പ് തടസമില്ലാതെ പ്രവര്‍ത്തിക്കും.

Content Highlights :WhatsApp will no longer be available on some Android phones. This change is part of increasing the security and functionality of WhatsApp.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image