

കുവൈറ്റിൽ സർക്കാർ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സർക്കാർ കാര്യാലയങ്ങളിലെ ഹാജർ നില ഏകദേശം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു.
അതേസമയം, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള നേരിട്ടുള്ള പഠനനം അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കുവാനും മന്തിസഭ തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് യോഗത്തിൽ സമഗ്രമായ അവലോകനം അവതരിപ്പിച്ചിരുന്നു. ഇതെതുടർന്നാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
Content Highlights: Kuwait government institutions will function fully from Sunday following a cabinet decision, ensuring the complete resumption of public services and administrative operations.