

ആപ്പിള്‍ ഈ വര്‍ഷം പുതിയ ഐഫോണ്‍ സീരീസ്, ഐഫോണ്‍ 18, ഐഫോണ്‍ 18 പ്രോ സീരീസ് എന്നിവ പുറത്തിറക്കും. ഏറെ പുതുമകളോടെയാണ് 18 പ്രോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഐഫോണ്‍ 18 പ്രോ മോഡലുകള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ സജ്ജീകരണത്തിലാണ് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പ്രധാന റിപ്പോര്‍ട്ടുകള്‍. ക്യാമറ അപ്‌ഗ്രേഡുകള്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും ഐഫോണ്‍ 18 പ്രോ സീരിസിന്റെ ക്യാമറ സജ്ജീകരണത്തില്‍ ഇത്തവണ കമ്പനി വരുത്താന്‍ പോകുന്നത് രണ്ട് പ്രധാന അപ്‌ഗ്രേഡുകളാണ്. പുതിയ മാറ്റത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് പ്രധാന ക്യാമറയില്‍ ഒരു വേരിയബിള്‍ അപ്പാര്‍ച്ചര്‍ ലഭിക്കും.

ക്യാമറ ലെന്‍സിലെ വേരിയബിള്‍ അപ്പാര്‍ച്ചര്‍ സ്മാര്‍ട്ട് ഫോണില്‍ മികച്ച ഫോട്ടോഗ്രഫി പകര്‍ത്താന്‍ സഹായിക്കുന്നു. ഫോണിന് പ്രകാശം സ്വമേധയാ ക്രമീകരിക്കാന്‍ കഴിയും. ലെന്‍സ് വിശാലമായി തുറക്കുന്നതിലൂടെ ഇരുണ്ട അന്തരീക്ഷത്തില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ അപ്ഗ്രേഡ് ലൈറ്റിംഗിനെ മാത്രമല്ല, ഡെപ്ത്, ഫീല്‍ഡ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് മികച്ച നിയന്ത്രണം നല്‍കുന്നു. പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയിലോ ക്രിയേറ്റീവ് വീഡിയോ നിര്‍മ്മാണത്തിലോ പ്രത്യേകമായി ഏര്‍പ്പെട്ടിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ 18 പ്രോ സീരീസിലേക്കുള്ള ഈ അപ്ഗ്രേഡുകള്‍ വളരെയധികം ഗുണം ചെയ്യും.
വരാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയില്‍ ആകര്‍ഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറിടോണ്‍ നിറത്തിലുള്ള മോഡലായിരിക്കും. ഐഫോണ്‍ 18 പ്രോ മോഡലില്‍ ഡാര്‍ക് ചെറി(Dark cherry) എന്ന നിറം അവതരിപ്പിക്കുമെന്ന് ആപ്പിളിന്റെ വിതരണ ശൃഖലയില്‍നിന്നുളള മാക്ക് വേള്‍ഡ് വെബ്‌സൈറ്റാണ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ കോസ്മിക് ഓറഞ്ച് നിറത്തിലുള്ള ഐഫോണ്‍ 17 പ്രോ വിപണിയില്‍ തരംഗമായിരുന്നു. ഐഫോണ്‍ 18 പ്രോയില്‍ എ20 ചിപ്പ് സെറ്റ് ആയിരിക്കുമെന്നാണ് കരുതുന്നത്. ടിഎസ്എംസി 2എന്‍എം പ്രോസസില്‍ നിര്‍മ്മിച്ച ആപ്പിളിന്റെ ആദ്യ ചിപ്‌സെറ്റാണിത്. 5ജി കണക്ടിവിക്റ്റിക്കായി ആപ്പിളിന്റെ സി 2 മോഡവും ഇതിനൊപ്പം ഉണ്ടാകും. മെച്ചപ്പെട്ട ബാറ്ററിയും ഫോണില്‍ ഉണ്ടാകും എന്നാണ് വിവരം. 5200എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാകുന്നത്.
Content Highlights : iPhone 18 Pro may arrive in September this year with better camera and upgrades