നെടുങ്കണ്ടം ഇരട്ടക്കൊല; അമ്മയുടെ കയ്യൊടിച്ചു, മൂക്കിലിടിച്ചു, പൊലീസ് നീക്കം നിരീക്ഷിച്ച് പ്രതി മരത്തിലിരുന്നു

അതിക്രൂരമായാണ് സജി അമ്മയേയും സഹോദരനേയും സജി കൊലപ്പെടുത്തിയത്

നെടുങ്കണ്ടം ഇരട്ടക്കൊല; അമ്മയുടെ കയ്യൊടിച്ചു, മൂക്കിലിടിച്ചു, പൊലീസ് നീക്കം നിരീക്ഷിച്ച് പ്രതി മരത്തിലിരുന്നു
dot image

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി സജി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിച്ചിരുന്നത് വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍. മരംകയറ്റത്തില്‍ വിദഗ്ധനായ ഇയാള്‍ മരത്തിന്റെ മുകളിലിരുന്ന് പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായും വിവരമുണ്ട്.

അതിക്രൂരമായാണ് സജി അമ്മയേയും സഹോദരനേയും സജി കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സജി സഹോദരന്‍ റെജിയുടെ തലയ്ക്ക് അടിച്ചത്. ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വലിഞ്ഞുമുറുക്കി.

ഇതുകണ്ട് ബഹളം വെച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ച ശേഷം മൂക്കിന് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. രണ്ട് ദിവസം മൃതദേഹം വീട്ടിനുള്ളില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച ശേഷം മൂന്നാം ദിനമാണ്
കുഴിച്ചുമൂടിയതെന്ന് പ്രതിയുടെ മൊഴി നൽകി.

നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വെച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Content Highlights: nedumkandam case updates

dot image
To advertise here,contact us
dot image