'ആദ്യ നൂറു കോടി തന്നതിന് നന്ദി'; 'ഭൂത് ബംഗ്ലാ' വിജയം ആഘോഷമാക്കി വാമിക

പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധായകന്‍

'ആദ്യ നൂറു കോടി തന്നതിന് നന്ദി';  'ഭൂത് ബംഗ്ലാ' വിജയം ആഘോഷമാക്കി വാമിക
dot image

അക്ഷയ്കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഭൂത് ബംഗ്ലാ'. ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. വാമിഗ ഗബ്ബിയാണ് ചിത്രത്തിലെ നായിക. ചിത്രം കളക്ഷനില്‍ നൂറുകോടി പിന്നിട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ തന്റെ ആദ്യനൂറുകോടി ചിത്രം ആഘോഷമാക്കുകയാണ് നായിക വാമിക ഗബ്ബി.

സംവിധായകന്‍ പ്രിയദര്‍ശനും നായകന്‍ അക്ഷയ് കുമാറിനും നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് വാമിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിവിധ ലൊക്കേഷനുകളില്‍ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

'എന്റെ ആദ്യനൂറുകോടി ചിത്രം. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍, എക്താ കപൂര്‍, ഫറാ എന്നിവരോടും, ക്യാമറക്കും മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരോടും വാക്കുകള്‍ക്കതീതമായ നന്ദി. ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ല. ചിത്രം കണ്ടതിനും എന്‍ജോയ് ചെയ്തതിനും എനിക്കും നിങ്ങളുടെ മനസില്‍ ഇടം നല്‍കിയതിനും പ്രേക്ഷകര്‍ക്ക് നന്ദി. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാധ്വാനത്തിലൂടേയും പഠനങ്ങളിലൂടേയും ആഴത്തില്‍ അനുഭവിച്ചും നേടിയെടുത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്, ഞാനിനിയും വരും. വളരും'-നടി കുറിച്ചു.

2007ല്‍ ജബ് വി മെറ്റിലൂടെയാണ് വാമിക സിനിമാ ലോകത്തേക്ക് എത്തുന്നത്. 2017 ല്‍ ബേസില്‍ ജോസ്ഫ് സംവിദാനം ചെയ്ത ഗോദയില്‍ ടൊവിനോയുടെ നായികയായി എത്തിയിരുന്നു. പൃഥ്വിരാജിന്റെ നയന്‍ എന്ന ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയിരുന്നു. ആസിഫ് അലി നായകനാവുന്ന ടിക്കി ടാക്കയാണ് മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം.

Content Highlights: Vamika celebrates the success of 'Bhoot Bangla'

dot image
To advertise here,contact us
dot image