ലിഫ്റ്റില്‍ കയറുമ്പോള്‍ മൊബൈലിന്റെ റേഞ്ച് പോകുന്നതിന് പിന്നിലെ രഹസ്യം

അടഞ്ഞ സ്ഥലമായതുകൊണ്ട് മാത്രമല്ല ലിഫ്റ്റില്‍ കയറുമ്പോള്‍ റേഞ്ച് കട്ടാകുന്നത്,അതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

ലിഫ്റ്റില്‍ കയറുമ്പോള്‍ മൊബൈലിന്റെ റേഞ്ച് പോകുന്നതിന് പിന്നിലെ രഹസ്യം
dot image

ഫോണ്‍ വിളിച്ചുകൊണ്ട് ലിഫ്റ്റില്‍ കയറുമ്പോള്‍ പലപ്പോഴും റേഞ്ച് കട്ടായി സംഭാഷണം മുറിഞ്ഞു പോകാറില്ലേ?. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ?. ലിഫ്റ്റ് അടഞ്ഞിരിക്കുന്നതുകൊണ്ടാണെന്നാവും സാധാരണയായി എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ ശാസ്ത്രീയമായ ഒരു കാരണമുണ്ട്.

mobile range in elivator

ലിഫ്റ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ലോഹങ്ങള്‍ ഉപയോഗിച്ചാണ്. ലിഫ്റ്റിന്റെ ലോഹ ഭിത്തികളും അതിനെ ചുറ്റിപ്പറ്റിയുള്ള കോണ്‍ക്രീറ്റ് ഷാഫ്റ്റും ചേര്‍ന്ന് ഒരു ഫാരഡെ കേജ് സൃഷ്ടിക്കുന്നു. ഇത് വൈദ്യുത കാന്തിക ക്ഷേത്രങ്ങളെ തടയുന്ന ഒരു ഘടനയാണ്. മൊബൈല്‍ സിഗ്നലുകള്‍ ഇത്തരം ലോഹ ഭിത്തികളില്‍ തട്ടി റിഫ്‌ളക്ട് ചെയ്ത് പോവുകയാണ് ചെയ്യുന്നത്.

mobile range in elivator

മൊബൈല്‍ സിഗ്നലുകള്‍ക്ക് ലിഫ്റ്റിന്റെ കട്ടിയുള്ള പ്രതലത്തിലൂടെ തുളച്ചുകയറാന്‍ കഴിയാത്തതാണ് ലിഫ്റ്റിനുള്ളില്‍ റേഞ്ച് കിട്ടാത്തതിന് കാരണം. സിഗ്നലുകള്‍ക്ക് ചുവരുകളില്‍ തുളച്ചുകയറാന്‍ കഴിയുമെങ്കിലും ലിഫ്റ്റിലെ കട്ടിയുള്ളതും ലോഹഘടനയുള്ളതുമായ ഇടത്ത് തുളച്ചുകയറാന്‍ അവ പാടുപെടുന്നു. മാത്രമല്ല ലിഫ്റ്റ് വേഗത്തില്‍ താഴേക്കും മുകളിലേക്കും ചലിക്കുന്നതുകൊണ്ട് മൊബൈല്‍ ടവറുകളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ഫോണിന് കഴിയാതെവരുന്നു. ഇവയെല്ലാം സിഗ്നല്‍ കട്ടാകാന്‍ കാരണമാകുന്നു.

mobile range in elivator

മൊബൈല്‍ സിഗ്നലുകളിലെ സ്രോതസുകള്‍ പ്രകാരം ടണലുകള്‍, സബ്‌വേ സ്റ്റേഷനുകള്‍, തുടങ്ങിയ ഭൂഗര്‍ഭ പ്രദേശങ്ങളില്‍ സെല്‍ സിഗ്നലുകള്‍ക്കായി പ്രത്യേകമായി വയറിംഗ് ചെയ്തിട്ടില്ലെങ്കില്‍ അവ എത്തിപ്പെടാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഗ്ലാസ് ഭിത്തികളുളള ലിഫ്റ്റുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.ഇവ സിഗ്നലുകള്‍ കടന്നുപോകാന്‍ അനുവദിച്ചേക്കാം.

Content Highlights: Why does my mobile phone's range drop when I get into an elevator? Not only because it's a confined space, but there are also some other reasons why the range drops when I get into an elevator.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image