വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

ആന്‍ഡ്രോയിഡില്‍ മെസഞ്ചറിന് സമാനമായ 'ചാറ്റ് ബബിള്‍സ്' വാട്‌സ് ആപ്പ് ഉടന്‍ അവതരിപ്പിക്കും. ബബിള്‍ നോട്ടിഫിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം.

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
dot image

കുറേകാലമായി വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ഒരേ രീതിയില്‍ അല്ലേ?എന്നാല്‍ ഇനി ആ രീതിയൊക്കെ ഒന്ന് മാറിയാലോ. എന്നാല്‍ അങ്ങനെ ഒരു മാറ്റത്തിനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ക്കായി മെസഞ്ചറിന് സമാനമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇനി മുതല്‍ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വരുമ്പോള്‍ മൊബൈലിന്റെ സ്‌ക്രീനില്‍ ഒരു ബബിള്‍ (Bubble) ദൃശ്യമാകും. ഇതുകൊണ്ടുള്ള ഗുണം എന്താണെന്നല്ലേ? ഫോണില്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

whatsapp bubbles

വാട്‌സ് ആപ്പ് മെസേജ് ഫോണിന്റെ വിന്‍ഡോ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും മാറ്റിവയ്ക്കാന്‍ കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ മെസഞ്ചറിലാണ് ബബിള്‍ നോട്ടിഫിക്കേഷനുള്ളത്. ഈ ഫീച്ചര്‍ വാട്‌സ് ആപ്പിലേക്ക് പൂര്‍ണമായ തോതില്‍ മാറ്റി സ്ഥാപിക്കുകയാണ് കമ്പനി.

whatsapp bubbles

''നോട്ടിഫിക്കേഷന്‍ ബബിള്‍' എന്നാണ് പുതിയ ഫീച്ചറിന് പേരിട്ടിരിക്കുന്നത്.നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ വേഗത്തില്‍ വായിക്കാനും മറുപടി നല്‍കാനും കഴിയും.

whatsapp bubbles

എങ്ങനെയാണ് ബബിള്‍ നോട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്

വാട്‌സ് ആപ്പ് ഗ്രൂപ്പിലോ , പേഴ്‌സണല്‍ ചാറ്റിലോ ഒരു സന്ദേശം വന്നാലുടന്‍ ബബിള്‍ നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ പൊങ്ങി കിടക്കും. ഈ നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ വേഗത്തില്‍ സന്ദേശങ്ങള്‍ക്ക് മറുപടി പറയാനും ചാറ്റ് ചെയ്യാനും സാധിക്കും. 2026 പകുതിയോടുകൂടി എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. ഫോണിലുള്ള സെറ്റിംഗ്‌സ് നോട്ടിഫിക്കേനില്‍ പോയി ഇത് ഓണ്‍ ചെയ്യാനും ഒഫ് ചെയ്തിടാനും കഴിയും.

Content Highlights : WhatsApp will soon introduce 'chat bubbles' similar to Messenger on Android. Let's see how bubble notifications will work





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image