മൊബൈല്‍ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ സ്പാര്‍ക്ക് വരുന്നുണ്ടോ? കാരണമിതാണ്

ചില സന്ദര്‍ഭങ്ങളില്‍ ഈ തീപ്പൊരി ഗുരുതരമായ വൈദ്യുത പ്രശ്‌നത്തിന്റെ സൂചനയാവാം

മൊബൈല്‍ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ സ്പാര്‍ക്ക് വരുന്നുണ്ടോ? കാരണമിതാണ്
dot image

മൊബൈല്‍ ഫോണിന്റെ ചാര്‍ജറോ തേപ്പുപെട്ടിയോ പോലെയുള്ള എന്തെങ്കിലും ഒന്ന് സ്വിച്ച് ബോര്‍ഡില്‍ പ്ലഗ്ഇന്‍ ചെയ്യുമ്പോള്‍ ഒരു സ്പാര്‍ക്ക് അല്ലെങ്കില്‍ തീപ്പൊരി കാണാറുണ്ടോ? ഇത് സാധാരണമാണെങ്കിലും ചില അവസരങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. നാശനഷ്ടങ്ങള്‍ക്കോ തീപിടുത്തത്തിനോ പോലും കാരണമായേക്കാം.

അപകടകരമായ സ്പാര്‍ക്കിംഗിന് കാരണമാകുന്നത് എന്താണ്

പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ ചെറിയ അളവില്‍ വൈദ്യുതി പ്ലഗില്‍ നിന്ന് ഔട്ട്‌ലറ്റിലേക്ക് കുതിച്ചുയരുന്നു. ഈ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നത് വൈദ്യുത അപകടങ്ങളും തീപിടുത്തവും തടയാന്‍ സഹായിച്ചേക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനുള്ള ചില കാരണങ്ങള്‍ ഇവയാണ്.

charger plugin

അയഞ്ഞ വയറിംഗ്

സ്വിച്ച് ബോര്‍ഡിന്റെ പിന്‍ഭാഗത്തുള്ള വയറിംഗ് അയഞ്ഞതാണെങ്കില്‍ കറണ്ട് ക്രമരഹിതമായി പ്രവഹിക്കാന്‍ കാരണമാകുന്നു. ഇത് മൂലം തീപ്പൊരി ഉണ്ടായേക്കാം.

പഴകിയ സ്വിച്ച് ബോര്‍ഡ്

കാലം കഴിയുന്തോറും സ്വിച്ച് ബോര്‍ഡിന്റെ കോണ്‍ടാക്ടുകള്‍ തേഞ്ഞുപോയേക്കാം. ഇത് വൈദ്യുതി പ്രതിരോധത്തിനും തീപ്പൊരിയുണ്ടാകാനും കാരണമാകും.

ഓവര്‍ലോഡ് സര്‍ക്യൂട്ട്

ഒരേ സര്‍ക്യൂട്ടില്‍ത്തന്നെ വളരെയധികം ഉയര്‍ന്ന പവറിലുളള ഉപകരണങ്ങള്‍ ബന്ധിപ്പിക്കുമ്പോള്‍ അത് വയറിംഗിലും ഔട്ട്‌ലറ്റുകളിലും സമ്മര്‍ദ്ദം ചെലുത്താന്‍ കാരണമാകുന്നു.

മോശം ഇന്‍സ്റ്റാളേഷന്‍

മോശം വയറിംഗോ ഗുണനിലവാരം കുറഞ്ഞ വസ്തുക്കളോ അപകടകരമായ വൈദ്യുത പ്രവാഹത്തിന് കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്പാര്‍ക്കിംഗ് തുടര്‍ച്ചയായി സംഭവിക്കുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ പ്ലഗ് പൂര്‍ണമായി ഘടിപ്പിച്ചതിന് ശേഷവും അങ്ങനെ സംഭവിക്കുകയാണെങ്കിലോ ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊട്ടല്‍ ശബ്ദങ്ങള്‍ മൂളല്‍ ശബ്ദങ്ങള്‍, കരിയുന്ന ഗന്ധം, ചൂടുളള സ്വിച്ച് ബോര്‍ഡ് ഇവയെല്ലാം തീപ്പൊരി ഉണ്ടാകുന്നതിനുള്ള മുന്നറിയിപ്പ് ലക്ഷണങ്ങളാണ്.

charger plugin
  • ഉയര്‍ന്ന പവറുള്ള പല ഉപകരണങ്ങള്‍ ഒരേ സ്വിച്ച് ബോര്‍ഡില്‍ ഓവര്‍ ലോഡ് ചെയ്യരുത്.
  • ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുളള സര്‍ജ് പ്രൊട്ടക്ടറുകള്‍ ഉപയോഗിക്കുക.
  • അയഞ്ഞതോ, തേഞ്ഞുപോയതോ പ്ലഗ് മുറുകെ പിടിക്കാത്തതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ മാറ്റി സ്ഥാപിക്കേണ്ടതാണ്.

Content Highlights :In some cases, this sparking can be a sign of a serious electrical problem, which can cause damage or even fire if not treated carefully.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image