കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റിമാൻഡിലായിരുന്ന സമാജ്‌വാദി നേതാവ് അസം ഖാന് ജാമ്യം

ജസ്റ്റിസ് രാജീവ് ഗുപ്ത, ജസ്റ്റിസ് ദേവേന്ദ്ര സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റിമാൻഡിലായിരുന്ന സമാജ്‌വാദി നേതാവ് അസം ഖാന് ജാമ്യം
dot image

ന്യൂഡൽഹി: സമാജ് വാദി നേതാവ് അസം ഖാന് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു അസം ഖാന്‍.

ഭരണഘടനയുടെ 22(11) അനുച്ഛേദത്തിലെയും, പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിംഗ് ആക്റ്റിലെ (19)-ാം വകുപ്പിലെയും നിര്‍ബന്ധിത വ്യവസ്ഥകള്‍ പാലിക്കപ്പെടാതെയാണ് അസം ഖാനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കോടതിയുടെ പ്രാഥമിക നിരീക്ഷണം. ജസ്റ്റിസ് രാജീവ് ഗുപ്ത, ജസ്റ്റിസ് ദേവേന്ദ്ര സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഏഴ് ദിവസത്തെ സമയമാണ് കോടതി എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിനു നല്‍കിയത്. മാനദണ്ഡങ്ങള്‍ അറിയിക്കാതെയുള്ള അറസ്റ്റിനെ അസം ഖാന്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ പത്തിനാണ് കേസിൽ അടുത്തവാദം നടക്കുക. ഗാസിയാബാദിലെ ചീഫ് മജിസ്‌ട്രേറ്റിന് ബോധ്യപ്പെടുന്ന സ്വന്തം ബോണ്ടിൻ്റെയും ആൾ ജാമ്യത്തിൻ്റെയും അടിസ്ഥാനത്തിൽ വിട്ടയക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Azam khan
അസം ഖാൻ

പാന്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ഖാനെ അറസ്റ്റു ചെയ്യുന്നത്. അസം ഖാനും കൂട്ടാളികള്‍ക്കെതിരെയും ഉത്തര്‍പ്രദേശ് പൊലീസ് 58 എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് കള്ളപണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. അസം ഖാന്റെയും ഇ ഡിയുടെയും സത്യവാങ്മുലം കോടതി പരിഗണിച്ചു. ഇരുഭാഗത്തിനും മറുപടി നല്‍കാനും കോടതി അവസരം നല്‍കി. അസം ഖാനെതിരായ നടപടികള്‍ അടുത്ത യു പി ഇലക്ഷനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. അറസ്റ്റില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടപടികള്‍ എല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, ഖാന്‍ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നുമാണ് ഇ ഡി ക്ക് വേണ്ടി ഹാജരായ എസ് ബി സാജു വാദിച്ചത്.വാദം തെളിയിക്കാന്‍ വേണ്ടി വീഡിയോയും ഹാജരാക്കി.

Content Highlights: Samajwadi Party leader Azam Khan, who was arrested in a money laundering case, has been granted bail. The development follows legal proceedings related to the case.

dot image
To advertise here,contact us
dot image