വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും സൈലന്റായി സ്‌കൂട്ടാകണോ? പറഞ്ഞുതരാം..

ഈ ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഡിവൈസ് ഗാലറിയിൽ ലഭിച്ച മീഡിയ അടക്കം ഡിലീറ്റ് ചെയ്യാൻ സാധിക്കും

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും സൈലന്റായി സ്‌കൂട്ടാകണോ? പറഞ്ഞുതരാം..
dot image

നമുക്ക് ആവശ്യമില്ലാത്ത അല്ലെങ്കിൽ താത്പര്യമില്ലാത്ത ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരിക്കേണ്ടി വരുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി ഈ ഗ്രൂപ്പിൽ നിന്നും പുറത്ത് കടക്കാമെന്ന് വച്ചാൽ എല്ലാവരെയും അറിയിക്കുന്ന ഒരു അലർട്ട് മെസേജ് ഗ്രൂപ്പിൽ വരികയും ചെയ്യും. ഇതോടെ ചിലപ്പോൾ വീണ്ടും ആ ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടിയും വരും. പക്ഷേ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന വാട്‌സ്ആപ്പ് വീണ്ടും ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്.

ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ നിന്നും ആരുമറിയാതെ തന്നെ ലെഫ്റ്റ് ചെയ്യാം. മറ്റ് അംഗങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുകയുമില്ല. യൂസർമാരുടെ സ്വകാര്യത മാനിച്ചാണ് ഈ ഫീച്ചർ കൊണ്ടുവരുന്നതെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു.

Whatsapp New Updation
Whatspp

എങ്ങനെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ആറുമറിയാതെ എക്‌സിറ്റ് ചെയ്യേണ്ടതെന്ന് നോക്കാം

ഒരു ഉപയോക്താവ് ഗ്രൂപ്പിൽ നിന്നും പുറത്ത് പോകണമെന്ന് ആഗ്രഹിച്ചാൽ, ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി നമുക്ക് സൂക്ഷിക്കാനും മുഴുവനായി ഡിലീറ്റ് ചെയ്യാനും കഴിയും.

ആദ്യം ഗ്രൂപ്പ് ചാറ്റ് ഓപ്പൺ ചെയ്ത് ഗ്രൂപ്പിന്റെ പേരിൽ അമർത്തുക. അതിൽ എക്‌സിറ്റ് ഗ്രൂപ്പ് ടാപ്പ് ചെയ്യാം. ഇതിൽ രണ്ട് ഓപ്ഷനുകളുണ്ടാകും. ഒന്നാമത്തേത്, ഗ്രൂപ്പിൽ നിന്നും എക്സ്റ്റിറ്റ് ചെയ്യാം എന്നാൽ ചാറ്റുകൾ ഫോണിൽ സൂക്ഷിക്കാം എന്നുള്ളതാണ്. രണ്ടാമത്തേത് ഗ്രൂപ്പിൽ നിന്നും പുറത്തുപോവുന്നതിനൊപ്പം അത് നീക്കം ചെയ്യാനും കഴിയുന്ന എക്‌സിറ്റ് ആൻഡ് ഡിലീറ്റ് ഫോർ മീ ഓപ്ഷനാണ്. ഈ ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഡിവൈസ് ഗാലറിയിൽ ലഭിച്ച മീഡിയ അടക്കം ഡിലീറ്റ് ചെയ്യാൻ സാധിക്കും.

അഡ്മിന്മാർക്ക് അല്ലാതെ മറ്റ് മെമ്പർമാർക്ക് ഒരു അംഗം ഗ്രൂപ്പിൽ നിന്നും പുറത്ത് പോയതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. എന്നാൽ യൂസർ ഇൻഫർമേഷൻ മുഴുവനായി ഗ്രൂപ്പ് ഡാറ്റയിൽ നിന്നും ഒഴിവാക്കാന്‍ കഴിയില്ല. പാസ്റ്റ് മെമ്പർമാരുടെ പട്ടികയിൽ യൂസറിന്റെ പ്രൊഫൈൽ നയിമും ഫോൺ നമ്പറും പിന്നീടും കാണാൻ കഴിയും. ഒരു യൂസർ ഗ്രൂപ്പിൽ നിന്നിറങ്ങിയാലും മറ്റ് അംഗങ്ങൾക്ക് അറുപത് ദിവസത്തോളം ഈ വ്യക്തിയുടെ വിവരങ്ങൾ കാണാൻ കഴിയും. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഒരു ഗ്രൂപ്പ് പൂർണമായും ഡിലീറ്റ് ചെയ്യാൻ കഴിയുകയുള്ളു.

Content Highlights: How can you exit Whatsapp group silently?

dot image
To advertise here,contact us
dot image