പരീക്ഷണത്തിൽ അടിതെറ്റി ആപ്പിൾ! വാങ്ങാന്‍ ആളില്ല; ഐഫോൺ 18സീരീസിൽ നിന്നും ഔട്ടാകുമോ 17 സീരീസിലെ പ്രമുഖ മോഡൽ?

പരീക്ഷണമായി ആപ്പിൾ ഇറക്കിയ മോഡല്‍ വാങ്ങി ഒരു ഭാഗ്യപരീക്ഷണം നടത്താൻ കസ്റ്റമേഴ്‌സിന് ധൈര്യമുണ്ടായിരുന്നില്ല

പരീക്ഷണത്തിൽ അടിതെറ്റി ആപ്പിൾ! വാങ്ങാന്‍ ആളില്ല; ഐഫോൺ 18സീരീസിൽ നിന്നും ഔട്ടാകുമോ 17 സീരീസിലെ പ്രമുഖ മോഡൽ?
dot image

ഐഫോൺ 17 സീരീസ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ശ്രദ്ധയാകർഷിച്ചത്. പുതിയായി വന്ന എയർമോഡലായിരുന്നു. എന്നാൽ വിപണിയിൽ ഹിറ്റായത് പ്രോ, പ്രോ മാക്സ് മോഡലുകളായിരുന്നു. ഇതിൽ ഓറഞ്ച് നിറത്തിലെത്തിയവയ്ക്ക് വൻ ഡിമാൻ്റായിരുന്നു. മുൻ മോഡലുകളെക്കാൾ വിറ്റുപോയ മോഡലെന്ന ഖ്യാതിയും ഐഫോൺ 17 നേടിയിരുന്നു. എന്നാൽ ഐഫോൺ 17 എയർ മോഡലുകളുടെ കാര്യം അങ്ങനെയല്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ആപ്പിൾ വിചാരിച്ച പിന്തുണ ഐഫോൺ പ്രേമികളിൽ നിന്നും ഈ മോഡലിന് ലഭിക്കാത്തിനാൽ ഇതിന്റെ നിർമാണം വെട്ടികുറച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 80 ശതമാനത്തോളമാണ് ഇവയുടെ നിർമ്മാണം വെട്ടിക്കുറച്ചിരിക്കുന്നത്. ഇ-സിം പിന്തുണയില്ലാത്തതിനാൽ വളരെ കഷ്ടപ്പെട്ടാണ് ചൈനയിൽ എയർ മോഡൽ ലോഞ്ച് ചെയ്തത്. പക്ഷേ ഈ കഷ്ടപ്പാടുകളെല്ലാം വെറുതെയായി എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ എയർ മോഡൽ 17 സീരിസിലെ ഒരു ഫോണായി മാത്രം ഒതുങ്ങാനാണ് സാധ്യതയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഐഫോൺ 17 സീരീസിൻ്റെ ലോഞ്ചിന് പിന്നാലെ കസ്റ്റമർമാരെ കാത്തിരുന്ന ഐഫോൺ എയറിനെ പലരും തിരിഞ്ഞുപോലും നോക്കാത്തതിന് ചില കാരണങ്ങളുമുണ്ട്. പുതിയ പരീക്ഷണമായി ആപ്പിളിറക്കിയ മോഡല്‍ വാങ്ങി ഒരു ഭാഗ്യപരീക്ഷണം നടത്താൻ കസ്റ്റമേഴ്‌സിന് ധൈര്യമുണ്ടായിരുന്നില്ലെന്നതാണ് ഒരു കാര്യം. ഏറ്റവും സ്ലിമ്മായ ഫോണെന്ന പേരിൽ വിപണയിലെത്തിയ എയറിൽ പല ഓപ്ഷനുകളും ഇല്ലെന്നതും ജനപ്രീതി കുറച്ച പ്രധാന ഘടകമാണ്. അടുത്ത ലോഞ്ച് വരെ കസ്റ്റമേഴ്സിൻ്റെ മനസ്സിൽ ഇടംനേടാൻ എയറിന് സമയം ബാക്കിയുണ്ട്. എന്നാൽ ഉത്പാദനം കുറച്ചതോടെ അതിനുള്ള സാധ്യതയും കുറവാണെന്നും അഭിപ്രായങ്ങളുണ്ട്. നിലവിൽ ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളോടാണ് പ്രീമിയം കസ്റ്റമേഴ്‌സിന് പ്രിയം.

iPhone Air
iPhone Air

2026ൻ്റെ തുടക്കത്തോടെ പൂർണമായും ആപ്പിൾ എയറിൻ്റെ ഉത്പാദനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. എയർ കമ്പോണൻസിനായുള്ള ഓർഡറുകൾ ആപ്പിൾ കുറച്ചത് ഇതിൻ്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കുന്നത്. ആപ്പിളിന്റെ സ്മാർട്ട്‌ഫോൺ മാർക്കറ്റിലെ പ്രീമിയം സെഗ്മന്റ് മുഴുവൻ 17പ്രോ, പ്രോമാക്സ് മോഡലുകൾ കയ്യടക്കിയിരിക്കുകയാണ്. അതിനാൽ ഒരു ലക്ഷം രൂപയ്ക്ക് മേൽ വിലയുള്ള എയർ വാങ്ങി പണം കളയാൻ പലരും തയ്യാറാവുന്നുമില്ല. 5.6mm സ്ലിം സൈസിൽ എത്തിയ എയറിൽ മൾട്ടി കാമറ സെറ്റപ്പ് ഇല്ലാത്തത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മാത്രമല്ല ഈ മോഡലിൻ്റെ ബാറ്ററി വളരെ ചെറുതുമാണ്. ഇതിലും മികച്ചതാണ് ഐഫോൺ 17എന്നാണ് പലരുടെയും അഭിപ്രായം. 5- കോർ ജിപിയുവും A19 പ്രോ ചിപ്പും, 120Hz ProMotion OLED ഡിസ്‌പ്ലേ, ശക്തമായ ടൈറ്റാനിയും ഫ്രെയിം, മുന്നിലും പിറകിലും സെറാമിക് ഷീൽഡ് 2 ഗ്ലാസ് എന്നിവയൊന്നും കസ്റ്റമേഴ്‌സിനെ ആകർഷിച്ചില്ലെന്നാണ് വിലയിരുത്തൽ. ഇതോടെ അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന 18 സീരിസിൽ ഉൾപ്പെടുത്തുമെന്ന് കരുതിയിരുന്ന എയർ 2 മോഡൽ ഇനി ഉണ്ടാകില്ലെന്നാണ് ടെക് ലോകം നിരീക്ഷിക്കുന്നത്.

Content Highlights: Apple cut down production of Air models

dot image
To advertise here,contact us
dot image