ഓറഞ്ച് ഐഫോണ്‍ വാങ്ങിയവരുണ്ടോ? നിറംമാറുന്നുവെന്ന് പരാതി പറയുംമുന്‍പ് ചിലകാര്യങ്ങള്‍ അറിയണം

കോസ്മിക് ഓറഞ്ച് ഐഫോണിന്റെ നിറംമാറുന്നുവെന്ന് പരാതിപറയുന്നവര്‍ക്ക് മറുപടി ആപ്പിളിന്റെ കൈയ്യിലുണ്ട്

ഓറഞ്ച് ഐഫോണ്‍ വാങ്ങിയവരുണ്ടോ? നിറംമാറുന്നുവെന്ന് പരാതി പറയുംമുന്‍പ് ചിലകാര്യങ്ങള്‍ അറിയണം
dot image

ഐഫോണ്‍ 17 പ്രോ കോസ്മിക് ഓറഞ്ച് മോഡലുകള്‍ പിങ്ക് നിറമായി മാറുന്നുവെന്ന പരാതികളുമായെത്തിയത് നിരവധി ഉപയോക്താക്കളാണ്. ഓറഞ്ച് നിറം മങ്ങുകയോ നിറം മാറി പിങ്ക് കളറാവുകയോ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ധാരാളം പോസ്റ്റുകള്‍ ഫോട്ടോ സഹിതം ഈയിടെ റെഡ്ഡിറ്റിലും എക്‌സിലും ഒക്കെ പലരും പങ്കുവച്ചിരുന്നു. ഫോണിന്റെ ഗ്ലാസ് ബാക്ക് പാനല്‍ ഓറഞ്ച് നിറത്തില്‍ത്തന്നെ തുടരുമ്പോഴും അനോഡൈസ്ഡ് അലുമിനിയം ഫ്രെയിമും കാമറയുടെ ഭാഗവും പിങ്ക് നിറത്തിലേക്ക് മാറുന്നതായാണ് പലരുടെയും പരാതി. പെറോക്‌സൈഡ് അടങ്ങിയ ക്ലീനറുകളോ ശക്തമായ അള്‍ട്രാവൈലറ്റ് രശ്മികളോ ആണ് നിറംമാറ്റത്തിന് പിന്നിലെന്നാണ് പലരും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച കാരണങ്ങള്‍.


എന്നാല്‍ ഐഫോണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ സപ്പോര്‍ട്ട് സൈറ്റില്‍ നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെയാണ്. തെറ്റായ രീതിയിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കാം നിറംമാറ്റത്തിന് പിന്നിലാണ് ആപ്പിളിന്റെ നിഗമനം. കമ്പനിയുടെ ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഐഫോണുകള്‍ അണുവിമുക്തമാക്കുമ്പോള്‍ ബ്ലീച്ച് അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയ ക്ലീനിംഗ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐഫോണുകള്‍ വൃത്തിയാക്കേണ്ടതിനെക്കുറിച്ച് ആപ്പിള്‍ പറയുന്നത്.

' 70 ശതമാനം ഐസോ പ്രൊപൈല്‍ ആല്‍ക്കഹോള്‍ വൈപ്പ് അല്ലെങ്കില്‍ 75 ശതമാനം എഥൈല്‍ ആല്‍ക്കഹോള്‍ വൈപ്പ് ഉപയോഗിച്ച് ഫോണിന്റെയും മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളുടെയും ഡിസ്‌പ്ലേ, മറ്റ് പ്രതലങ്ങള്‍, കീബോര്‍ഡ് പോലെ കട്ടിയുള്ളതും സുഷിരങ്ങളില്ലാത്തതുമായ ഭാഗങ്ങള്‍ എന്നിവ മൃദുവായി തുടച്ച് വൃത്തിയാക്കാവുന്നതാണ്. ഈ ഉത്പന്നങ്ങള്‍ ആപ്പിള്‍ വിഷന്‍ പ്രോയില്‍ ഉപയോഗിക്കരുത്. ഏതെങ്കിലും ദ്വാരത്തില്‍ ഈര്‍പ്പം തട്ടാതിരിക്കാനും ശ്രദ്ധിക്കണം. അണുവിമുക്തമാക്കിയ ശേഷം കട്ടികുറഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കണം' . ഇങ്ങനെയാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

പക്ഷേ പെറോക്‌സൈഡ് ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്താണെന്ന് ആപ്പിള്‍ വിശദീകരിക്കുന്നില്ല. ആനോഡൈസ്ഡ് അലുമിനിയം കോട്ടിംഗുകള്‍ക്ക് ശക്തമായ ഓക്‌സിഡൈസുകള്‍ മൂലം കേടുപാടുകള്‍ സംഭവിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

Content Highlights :Many users have complained that the iPhone 17 Pro Cosmic Orange models are turning pink

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us