ചാറ്റ്ജിപിടി മെറ്റ ഷട്ട്ഡൗൺ ചെയ്താൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലേ? ഇനി മൊബൈൽ നമ്പർ ശരണം

ചാറ്റ്ജിപിടി വാട്സ്ആപ്പില്‍ ലഭ്യമാകാതാവുന്നതോടെ ജനുവരി 15 മുതൽ എന്ത് മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് പലർക്കും അറിയില്ല

ചാറ്റ്ജിപിടി മെറ്റ ഷട്ട്ഡൗൺ ചെയ്താൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലേ? ഇനി മൊബൈൽ നമ്പർ ശരണം
dot image

അടുത്ത വർഷം ജനുവരി 15 മുതൽ തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി വാട്‌സ്ആപ്പിൽ ലഭ്യമാവില്ലെന്ന് ഓപ്പൺഎഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് വാട്‌സ്ആപ്പ് ടേംസ് ആൻഡ് പോളിസിയിലും നൽകിയിട്ടുണ്ട്. ഇതോടെ യൂസർമാർ ആകെ ആശങ്കയിലാണ്. ഫോണിലും ചാറ്റുകളിലും എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് പലരുടേയും സംശയം. ജനുവരി 15 മുതൽ ചാറ്റ്ജിപിടി വാട്സ്ആപ്പില്‍ ലഭ്യമാകാതെ വരുന്നതോടെ എന്ത് മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് പലർക്കും അറിയില്ല.

ചാറ്റ്ജിപിടി മെറ്റ ഷട്ട്ഡൗൺ ചെയ്താലും വാട്‌സ്ആപ്പ് പഴയതുപോലെ തന്നെ പ്രവർത്തിക്കും. എന്നാൽ ചാറ്റ്ജിപിടി ചാറ്റ് ഹിസ്റ്ററി ലഭിക്കില്ല. ഇത് നിലനിൽക്കണമെങ്കിൽ നിങ്ങൾ ചാറ്റ്ജിപിടിയുമായി നിങ്ങളുടെ ഫോൺ നമ്പർ ലിങ്ക് ചെയ്യണമെന്നത് മാത്രമാണ് പരിഹാരം. വാട്‌സ്ആപ്പിൽ നിന്നും ചാറ്റ്ജിപിടിയിലേക്ക് ചാറ്റുകൾ മാറ്റാൻ ഓപ്പൺഎഐ യൂസേഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എക്‌സ്ട്രാ ഫീച്ചറുകളായ വോയ്‌സ് ചാറ്റ്, റിസർച്ച് ടൂൾ, ഫൈൽ ഷെയറിങ് എന്നിവ ലഭിക്കും. ഇവയൊന്നും വാട്‌സ്ആപ്പിലുള്ളവയല്ല.

ഫോൺ നമ്പർ ലിങ്ക് ചെയ്യാൻ വാട്‌സ്ആപ്പിലെ 1-800- ചാറ്റ്ജിപിടി കോൺടാക്ട് സന്ദർശിക്കുക അവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ചെയ്ത് കഴിഞ്ഞാൽ ചാറ്റ്ജിപിടി ചാറ്റ് ഹിസ്റ്ററിയിൽ പഴയ ചാറ്റുകൾ കാണാം. എന്നാൽ ഡെഡ്‌ലൈൻ കഴിഞ്ഞാൽ വാട്‌സ്ആപ്പ് ചാറ്റ് മറ്റ് പ്ലാറ്റ്‌ഫോമിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയില്ല. ഈ മാറ്റം വരുന്നതിന് മുമ്പ് തന്നെ എല്ലാ യൂസർമാർക്കും റിമൈൻഡർ അയക്കുകയും ചെയ്യും.
Content Highlights: Will whatsapp work after Meta shutdown ChatGPT

dot image
To advertise here,contact us
dot image