
കൊല്ലം: വനിതാ പൊലീസുകാരിയെ ഫോണിലൂടെ അസഭ്യം വിളിച്ചയാൾ പിടിയിൽ. കൊല്ലം കുലശേഖരപുരം പുന്നക്കുളം ബിനു കുമാറാണ്(44) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ബിനു കുമാറിന്റെ ഭാര്യ വാദിയായ കേസിൽ പ്രതിക്ക് കോടതി ജാമ്യം നൽകിയതിനായിരുന്നു അസഭ്യവർഷം. പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയുടെ ഫോണിൽ നിരന്തരമായി വിളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യം പറഞ്ഞുവെന്നുമാണ് കേസ്. പൊലീസുകാരി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Man arrested in Kollam for verbally harassed female police officer over phone