എന്തൊരു പൊല്ലാപ്പ്! നടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് പണി കിട്ടി ഉദയനിധി സ്റ്റാലിൻ;എയറിലാക്കി ട്രോളന്മാർ

സംഭവത്തിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്

എന്തൊരു പൊല്ലാപ്പ്! നടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് പണി കിട്ടി ഉദയനിധി സ്റ്റാലിൻ;എയറിലാക്കി ട്രോളന്മാർ
dot image

തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ 'എയറി'ലാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ റീപോസ്റ്റ് ചെയ്തതാണ് ഉദയനിധിക്ക് പിണഞ്ഞ അബദ്ധം. നിമിഷ നേരം കൊണ്ടാണ് ഉദയനിധിയുടെ ഈ റീപോസ്റ്റ് വൈറലായത്. പിന്നാലെ നടനെ കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് ഉയരുന്നത്.

ഉദയനിധിക്ക് 'എൻ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന നടിമാരോട് വലിയ പ്രിയമാണെന്നും ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യണ്ടേ എന്നുമാണ് കമന്റുകൾ വരുന്നത്. നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ 4 ലക്ഷം ഫോളോവേഴ്സുള്ള നടി ഇതോടെ തമിഴകം മുഴുവൻ ശ്രദ്ധേയയായി.

ഇതിന് പിന്നാലെ നിവാഷിയ്‌നിയുടെ മറ്റു ചിത്രങ്ങളിലും ഉദയനിധിയുടെ സ്റ്റിക്കറുകൾ കൊണ്ടുള്ള കമന്റുകൾ നിറയുകയാണ്. നടിയുടെ പല പോസ്റ്റുകൾക്കും ഇതിന് ശേഷം വലിയ റീച്ച് ആണ് ഉണ്ടാകുന്നത്. അതേസമയം റീപോസ്റ്റ് ഉദയനിധി പിന്‍വലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ഉദയനിധിയുടെ പക്കൽ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ബിഗ് ബോസ് സീസൺ 6ലെ മത്സരാർഥിയായിരുന്നു നിവാഷിയ്നി. ‘ബൂമറാങ്’ എന്നൊരു തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

Content Highlights: Udhayanidhi Stalin accidently reposts actresses photo

dot image
To advertise here,contact us
dot image