
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ. അഡ്‌ലെയഡ് ഓവലിൽ വെച്ചാണ് രണ്ടാം മത്സരം നടക്കുന്നത്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷമാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ ജയം അനിവാര്യമാണ്. ടീമിൽ രണ്ട് മാറ്റങ്ങളുണ്ടാകാൻ സാധ്യത ഇന്ത്യക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ മത്സരത്തിൽ ഓൾറൗണ്ടറായി ടീമിലെത്തിയ വാഷിങ്ടൺ സുന്ദഗറിന് പകരം കുൽദീപ് യാദവ് ടീമിലെത്തുമെന്നും ആദ്യ മത്സരത്തിൽ കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കാതിരുന്ന ഹർഷിത് റാണക്ക് പ്രസിദ്ധ് കൃഷണയും കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഡ്‌ലെയ്ഡ് ഓവൽ ഇന്ത്യക്ക് എന്നും ഭാഗ്യമുള്ള ഗ്രൗണ്ടാണ്. കഴിഞ്ഞ 17 വർഷമാണ് അഡ്‌ലെയഡ് ഓവലിൽ ഒരു ഏകദിന മത്സരത്തിൽ പോലും ഇന്ത്യ തോറ്റിട്ടില്ല എന്നുള്ളത് ഇന്ത്യക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.
വിരാട് കോഹ്ലി രോഹിച് ശർമ എന്നിവരുടെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതെ പോയ ഉരുവരും രണ്ടാം മത്സരത്തിൽ ഗംഭീരമായി തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlights - India have good records in Adelaide cricket ground