ജനപ്രിയവും ലാഭകരവുമായ പ്ലാനുകളുമായി ബിഎസ്എൻഎൽ; വയോജനങ്ങൾക്കായി ദീപാവലി സമ്മാനം പ്രഖ്യാപിച്ച് കമ്പനി

ഇപ്രാവശ്യം വയോജനകളെ ലക്ഷ്യം വെച്ചാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്

ജനപ്രിയവും ലാഭകരവുമായ പ്ലാനുകളുമായി ബിഎസ്എൻഎൽ; വയോജനങ്ങൾക്കായി ദീപാവലി സമ്മാനം പ്രഖ്യാപിച്ച് കമ്പനി
dot image

ദീപാവലി പ്രമാണിച്ച് ബിഎസ്എൻഎൽ പുതിയ ഒരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സാധാരണയായി എല്ലാ ജനവിഭാഗങ്ങളെയും മുന്നിൽ കണ്ടുകൊണ്ടാണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കുക എങ്കിൽ ഇപ്രാവശ്യം വയോജനകളെ ലക്ഷ്യം വെച്ചാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 'ബിഎസ്എൻഎൽ സമ്മാൻ' എന്ന പേരിലുളള ഈ പ്ലാനിന് നിരവധി ബെനിഫിറ്റുകളാണ് ഉള്ളത്.

365 ദിവസത്തെ പ്ലാനാണ് ദീപാവലി സമ്മാൻ. ഒക്ടോബർ 18 മുതൽ നവംബർ 18 2025 വരെയുളള തിയതികൾക്കുള്ളിൽ റീചാർജ് ചെയ്താലാണ് പ്ലാൻ ലഭ്യമാകുക. ഇതുവരെ ബിഎസ്എൻഎൽ റീചാർജ് ചെയ്യാത്ത, പുതിയ സീനിയർ സിറ്റിസൺസിനാണ് പ്ലാൻ ലഭ്യമാകുക. ഒരു ദിവസം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസുകൾ, ഫ്രീ സിം, BiTV സബ്‌സ്‌ക്രിപ്‌ഷൻ എണ്ണിയവയാണ് ലഭിക്കുക. 1812 രൂപയാണ് റീചാർജ് തുക. അതായത് ഒരു മാസം 150 രൂപ മാത്രം.

അതേസമയം ബിഎസ്എൻഎൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ദീപാവലി ബൊണാൻസ എന്ന പ്ലാനും വലിയ ശ്രദ്ധ നേടുകയാണ്. വെറും ഒരു രൂപയുടെ പ്ലാനാണ് ദീപാവലി ബൊണാൻസ. ഇതുപ്രകാരം വെറും ഒരു രൂപയില്‍ ബിഎസ്എന്‍എല്‍ സിം സ്വന്തമാക്കാം. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ ചെന്ന് കെവൈസി പൂര്‍ത്തിയാക്കി ഒരു രൂപയും കൊടുത്താല്‍ പുതിയ സിം ആക്ടിവേറ്റാക്കി നിങ്ങള്‍ക്ക് മടങ്ങാം. അണ്‍ലിമിറ്റഡ് കോളിങ് സര്‍വീസ്, 2 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ, നിത്യവും 100 സൗജന്യ എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭിക്കും. ഒരു മാസമായിരിക്കും പ്ലാനിന്റെ കാലാവധി.

ബിഎസ്എന്‍എല്‍ സിം എടുക്കാന്‍ മടിച്ചുനില്‍ക്കുന്നവരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഒരു രൂപയുടെ ദീപാവലി സമ്മാനവുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ എന്നീ സ്വകാര്യ മൊബൈല്‍ നെറ്റ്വര്‍ക്കുളുടെ ഇടയില്‍ പിടിച്ചുനില്‍ക്കാനാകാതെ തളര്‍ച്ചയിലാണ് ബിഎസ്എന്‍എല്‍. 4ജിയിലേക്കുള്ള ചുവടുമാറ്റം പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വൈകിയിരുന്നു. ഇത്തരത്തില്‍ തന്ത്രപരമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഉത്സവകാല പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന പതിവില്ല. ഓഗസ്റ്റില്‍ ഫ്രീഡം ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. ആ മാസത്തില്‍ 1.3 ലക്ഷം ഉപഭോക്താക്കളാണ് പുതുതായി ബിഎസ്എന്‍എല്ലിലേക്ക് എത്തിയത്.

Content Highlights: bsnl samman plan; details and benefits

dot image
To advertise here,contact us
dot image