
ഉത്സവകാലം വിവിധങ്ങളായ സാധനങ്ങൾ വാങ്ങുന്നവർക്ക് സന്തോഷകാലമാണ്. ആകർഷകമായ വിലക്കുറവുകളാണ് ഉത്പന്നങ്ങൾക്ക് ഈ ദിവസങ്ങളിലെല്ലാം ഉണ്ടാകുക. വസ്ത്രങ്ങൾ ആകട്ടെ, ഇലക്ട്രോണിക്സ് ആകട്ടെ അങ്ങനെ എന്തിനും ഏതിനും വിലക്കുറവുകൾ ഉള്ള കാലമാണ് ഉത്സവകാലം. ഇപ്പോൾ ദീപാവലി അടുത്തുവരുന്ന സാഹചര്യത്തിൽ ഫോണുകൾക്ക് വലിയ വിലക്കുറവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
സാംസങ്, വൺ പ്ലസ്, നത്തിങ് തുടങ്ങിയ പല ബ്രാൻഡുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി S24ന് ഫ്ലിപ്പ്കാർട്ടിൽ ₹39,999 രൂപയാണ് വില. ട്രിപ്പിൾ കാമറ ഉള്ള, സ്നാപ്ഡ്രാഗൺ ജെൻ 3 ഉള്ള ഫോണാണ് ഗാലക്‌സി S24.
വൺപ്ലസ് 13Sനും വിലക്കുറവുണ്ട്. 54,999 രൂപ വില വരുന്ന ഫോണിന് 50,999 മാത്രമാണ് ഇപ്പോൾ വില. നത്തിങ് ഫോൺ 3ക്കും വലിയ വിലക്കുറവാണ് ഉണ്ടായിട്ടുള്ളത്. 80,000 രൂപയോളം വിലവരുന്ന ഫോൺ 40,000 രൂപയ്ക്ക് വരെ ലഭിക്കുന്നുണ്ട്. പോകോ F7 ബേസ് മോഡലിനും വലിയ വിലക്കുറവാണ് ഉള്ളത്. 30,999 മുതൽ 30,000 രൂപ വരെ വിലയിൽ ഫോൺ ലഭിക്കും.
ആൻഡ്രോയ്ഡ് ഫോണുകൾക്ക് മാത്രമല്ല, ഐഫോണുകൾക്കും വില കുറഞ്ഞിട്ടുണ്ട്. ഐഫോൺ 13 , ഐഫോൺ 15 എന്നിവയ്ക്ക് വമ്പൻ വിലക്കുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 ആമസോണിൽ നിന്ന് വെറും 43,900 രൂപയ്ക്ക് ലഭ്യമാകും. നീല നിറമുള്ള, 128 ജിബി സ്റ്റോറേജുള്ള മോഡലിനാണ് ഈ വിലക്കുറവുള്ളത്. നിലവിൽ ഇവയുടെ റീട്ടെയിൽ വില 49,900 ആണ്. 6000 രൂപ വിലക്കിഴിവിലാണ് ആമസോൺ നൽകുന്നത്.
ആമസോണിൽ തന്നെ ഐഫോൺ 15ന് വെറും 47,999 രൂപയാണ് വില. റീട്ടെയിൽ വില 69,900 ആണെന്ന് ഓർക്കണം. വെറും രണ്ട് വർഷം മുൻപ് മാത്രമാണ് ഐഫോൺ 15 ലോഞ്ച് ചെയ്തത്. ഡൈനാമിക് ഐലൻഡ്, ബാറ്ററി ലൈഫ്, കിടിലൻ ചിപ്സെറ്റുകൾ എന്നിവയോടെയാണ് ഐഫോൺ 15 പുറത്തിറങ്ങിയത്. ദീപാവലി പ്രമാണിച്ച് ഫ്ലിപ്കാർട്ട് ആരംഭിച്ച 'ബിഗ് ബാങ് ദിവാലി വില്പന'യുടെ ഭാഗമായി ഐഫോൺ 16ന് വില കുറഞ്ഞിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 16ന് വെറും 54,999 രൂപ മാത്രമാണ് വില. ഐഫോൺ 16 പ്രൊ മാക്സിന് 1,02,999 രൂപ മാത്രമാണ് വില.
Content Highlights: Phones prices reduced because of diwali