ട്രെയിനുകളിലെ അവസാന കോച്ചിലെ 'X' അടയാളം സൂചിപ്പിക്കുന്നത് ഈ കാര്യങ്ങളാണ്

ട്രെയിനുകളിലെ ഈ അടയാളത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയാം

ട്രെയിനുകളിലെ അവസാന കോച്ചിലെ 'X' അടയാളം സൂചിപ്പിക്കുന്നത് ഈ കാര്യങ്ങളാണ്
dot image

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗതാഗതമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്രെയിന്‍ ഗതാഗതം. രാജ്യത്തുടനീളം വിശാലമായ ശ്യംഖലയും കണക്ടിവിറ്റിയുമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ ചിഹ്നങ്ങളും അടയാളങ്ങളും ജിജ്ഞാസ ഉണര്‍ത്തുന്നവയാണ്. അത്തരമൊരു അടയാളമാണ് 'X' . റെയില്‍വേയുടെ ഒരു സുരക്ഷാ അടയാളമായ എക്‌സിന്റെ പ്രാധാന്യം എന്താണെന്നറിയാം.

ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന സ്ഥിരീകരണം

ട്രെയിനിലെ അവസാന കോച്ചിലെ എക്‌സ് അടയാളത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ട്രെയിന്‍ മുഴുവനായി സ്റ്റേഷനിലൂടെ കടന്നുപോയി എന്ന് സൂചിപ്പിക്കലാണ്. ഈ അടയാളപ്പെടുത്തല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു സൂചനയായി കണക്കാക്കുന്നു. രാത്രികാല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ക്കും കുറഞ്ഞ വെളിച്ചമുള്ളയിടങ്ങളിലും ഈ അടയാളങ്ങള്‍ സഹായകമാകും. രാത്രികാലങ്ങളിലോ മൂടല്‍ മഞ്ഞുള്ള അവസ്ഥയിലോ എക്‌സ് അടയാളം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ റേഡിയം പെയിന്റ് ഉപയോഗിച്ചാണ് ഇത് എഴുതിയിരിക്കുന്നത് .

അടിയന്തിര സാഹചര്യങ്ങളിലുളള ഉപയോഗം

ചില പ്രത്യേക സാഹചര്യങ്ങളില്‍ ട്രെയിനില്‍നിന്ന് ഒരു കോച്ച് വേര്‍പെടുകയാണെങ്കില്‍ എക്‌സ് എന്ന അക്ഷരത്തില്‍ അല്ല അവസാന ബോഗി അവസാനിക്കുന്നതെങ്കില്‍ അത് ഒരു സൂചനയായി പ്രവര്‍ത്തിക്കും. ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മനസിലാകും. ഇത് തകരാറുകളും പ്രശ്‌നങ്ങളും കണ്ടെത്തി പരിഹരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

'X' മാത്രമല്ല 'LV' യും ഉണ്ട്

എക്‌സ് സാധാരണയായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സൂചകമാണെങ്കിലും പെട്ടെന്ന് കാണാനും വ്യക്തത വര്‍ധിപ്പിക്കാനും മറ്റ് അടയാളങ്ങളും ഉപയോഗിക്കാറുണ്ട്. ട്രെയിനിലെ അവസാനകോച്ചാണെന്ന് കാണിക്കുന്ന 'LV' (ലാസ്റ്റ് വെഹിക്കിള്‍) ബോര്‍ഡ് സാധാരണയായി പകല്‍ സമയത്ത് അവസാന കോച്ചില്‍ പ്രദര്‍ശിപ്പിക്കും. മാത്രമല്ല രാത്രിയില്‍ ട്രെയിന്‍ കടന്നുപോയി എന്ന് വ്യക്തമാകാന്‍ എക്‌സ് അടയാളം പോലെ ഒരു മിന്നുന്ന ചുവന്ന ലൈറ്റ് അവസാന കോച്ചില്‍ ഘടിപ്പിച്ചിരിക്കും.

Content Highlights :The 'X' sign on the last coach of trains indicates

dot image
To advertise here,contact us
dot image