ബാങ്ക് വിവരം മുതൽ ഫോട്ടോ വരെ തട്ടും; പൊതു ചാർജിങ് പോയിൻ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

പൊതുചാ‍ർജിം​ഗ് പോയിന്റുകൾ ഉപയോ​ഗിച്ച് ഫോണിൽ നിന്ന് വ്യക്തി വിവരങ്ങൾ ചോർത്തുന്ന ജ്യൂസ് ജാക്കിങെന്ന തട്ടിപ്പിനെതിരെയാണ് മുന്നറിയിപ്പ്

ബാങ്ക് വിവരം മുതൽ ഫോട്ടോ വരെ തട്ടും; പൊതു ചാർജിങ് പോയിൻ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
dot image

യാത്രക്കിടയിൽ ഫോണൊന്ന് ചാർജ് ചെയ്യണമെങ്കിൽ നമ്മളെല്ലാം ആദ്യം ആശ്രയിക്കുന്നത് പൊതു ചാര്‍ജിങ് പോയിൻ്റുകളാണ്. എന്നാൽ ഈ ചാര്‍ജിങ് പോയിൻ്റുകൾക്ക് പിന്നിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായാണ് ഇപ്പോൾ കേരള പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്. പൊതു ചാ‍ർജിം​ഗ് പോയിന്റുകൾ ഉപയോ​ഗിച്ച് ഫോണിൽ നിന്ന് വ്യക്തി വിവരങ്ങൾ ചോർത്തുന്ന ജ്യൂസ് ജാക്കിങ്ങെന്ന തട്ടിപ്പിനെതിരെയാണ് മുന്നറിയിപ്പ്.

എന്താണ് ജ്യൂസ് ജാക്കിങ് ?

മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍ വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് 'ജ്യൂസ് ജാക്കിങ്'. സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന 'മാല്‍വെയര്‍ കേബിളുകള്‍' ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ് പോയന്‍റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.

എങ്ങനെ ജ്യൂസ് ജാക്കിങിൽ നിന്ന് രക്ഷപ്പെടാം ?

  • പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
  • പവര്‍ ബാങ്ക് ഉപയോഗിക്കുക.
  • യു.എസ്.ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക.
  • പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.

പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതിനാല്‍, പൊതു ചാര്‍ജിങ് പോയന്‍റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക.

Content Highlights- Kerala Police warns those using public charging points that everything from bank details to photos will be stolen

dot image
To advertise here,contact us
dot image