
ആരാധകരും സിനിമാപ്രേമികളും ഏറെ കാത്തിരുന്ന വെട്രിമാരൻ ചിത്രം അരസൻ പ്രോമോ പുറത്തിറങ്ങി. ഇന്നലെ തിയേറ്ററുകളിൽ സ്പെഷ്യൽ ഷോ സംഘടിപ്പിച്ചായിരുന്നു പ്രോമോയുടെ ആദ്യ പ്രദർശനം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രോമോ വിഡിയോ നൽകുന്ന സൂചന.
സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെയും വീഡിയോയിൽ കാണാം. 'ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വട ചെന്നൈ' എന്നാണ് പ്രോമോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാഗ്ലൈൻ. അപ്പോൾ തന്നെ ഇതൊരു യൂണിവേഴ്‌സ് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്.
ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Much awaited promo teaser of vetrimaaran simbu movie arasan is out