
ചെന്നൈ: തമിഴ്‌നാട് പൊലീസ് പിടികൂടി ജയിലിലെത്തിച്ച മലയാളി യുവാവ് ഡിണ്ടിഗല്‍ ജയിലില്‍ മരിച്ചു. ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ യുവാവാണ് മരിച്ചത്.
2012ല്‍ നടന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊച്ചി തൈക്കൂടം സ്വദേശി പ്രതീഷ് വര്‍ഗീസിനെ രണ്ട് ദിവസം മുന്‍പാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ നിന്ന് ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി മരിച്ചത്.
ഡിഎംകെയിലെ ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് എംപിയായ ജെ കെ റിതേഷ് സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വഞ്ചിയൂര്‍ സെല്‍വത്തിന് നല്‍കിയ ക്വട്ടേഷന്‍ മരട് അനീഷിന്റെ സംഘം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കേസിലെ പ്രതികള്‍ ഡിണ്ടിഗലില്‍ ഒളിവില്‍ കഴിയവേ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ വൈറ്റില ചമ്പക്കര സ്വദേശി സിനോജ് വെടിയേറ്റ് മരിച്ചിരുന്നു.
പ്രതീഷിന്റെ മരണം മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്.