
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.
ഇന്നലെ രാത്രി കത്തെഴുതിവച്ച് കുട്ടി വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നീല ഹൂഡി ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
Content Highlights- Police found ninth class student missing from aluva